ADVERTISEMENT

ചങ്ങരംകുളം ∙ സംസ്ഥാന പാതയിൽ ചിയാനൂർ പാടത്ത് കാറുകൾ കൂട്ടിയിടിച്ച് 6 പേർക്കു പരുക്കേറ്റു. ആനക്കര സ്വദേശികളായ ആഖില (27), ഫാത്തിമ തൻഹ (7), അസ്‌ല (21), അൻസില (24), ദാവൂദ് (5), ആത്തിഫ (3 മാസം) എന്നിവർക്കാണു പരുക്കേറ്റത്. ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഇവരെ തൃശൂർ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.കോയമ്പത്തൂരിൽനിന്നു വട്ടംകുളത്തെ ബന്ധുവീട്ടിലേക്കു പോകുന്ന കാറും പൊന്നാനിയിൽനിന്ന് ചാലിശ്ശേരിയിലേക്കു പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com