മലപ്പുറം ജില്ലയിൽ ഇന്ന് (08-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
കാലാവസ്ഥ
∙മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്നു യെലോ അലർട്ട്. മറ്റു ജില്ലകളിൽ മിതമായ മഴ തുടരും.
ഇന്നത്തെ പരിപാടി
∙ തവനൂർ എഡിഎ ഓഫിസ്: കർഷക കോൺഗ്രസ് പ്രധിഷേധ മാർച്ച്-10.30
ആക്രമിച്ച സംഭവത്തിൽ നടപടിയെടുക്കണം: യുഡിഎഫ്
എടപ്പാൾ ∙ കെട്ടിടത്തിലെ ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് യുവാവിനെ സിഐടിയു തൊഴിലാളികളുടെ നേതൃത്വത്തിൽ ആക്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് തവനൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ദുർബല വകുപ്പുകൾ ചുമത്തി കുറ്റവാളികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്ന പൊലീസ് നടപടി പ്രതിഷേധാർഹമാണെന്നു യോഗം ചൂണ്ടിക്കാട്ടി. സുരേഷ് പൊൽപ്പാക്കര ആധ്യക്ഷ്യം വഹിച്ചു. ടി.പി.ഹൈദരലി, ഇബ്രാഹിം മൂതൂർ, എം.അബ്ദുല്ലക്കുട്ടി, ടി.പി.മുഹമ്മദ്, എ.എം.രോഹിത്, പി.നസറുല്ല, കെ.പുരുഷോത്തമൻ, ചുള്ളിയിൽ രവീന്ദ്രൻ, ഇ.പി.രാജീവ്, പത്തിൽ അഷ്റഫ് എന്നിവർ പ്രസംഗിച്ചു.
എടപ്പാളിലെ ഗതാഗത പരിഷ്കാരം പുനഃപരിശോധിക്കണം: സിപിഐ
എടപ്പാൾ ∙ ടൗണിൽ നടപ്പാക്കുന്ന ഗതാഗത പരിഷ്കാരം പുനഃപരിശോധിക്കണമെന്ന് സിപിഐ വട്ടംകുളം ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് പട്ടാമ്പി റോഡിൽ പരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ചത്. ഇത് കൂടിയാലോചനകൾ ഇല്ലാതെ ആണെന്നും അശാസ്ത്രീയമാണെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രഭാകരൻ നടുവട്ടം ആധ്യക്ഷ്യം വഹിച്ചു. പി.വി.ബൈജു, കെ.പി.റാബിയ, ധനഞ്ജയൻ എടപ്പാൾ, നവാസ് ശുകപുരം എന്നിവർ പ്രസംഗിച്ചു.