ADVERTISEMENT

കുറ്റിപ്പുറം ∙ കവിയും സാഹിത്യകാരനുമായ നടുവട്ടം രവീന്ദ്രൻ (കുറ്റിപ്പുറം വയ്യാട്ട് വടക്കേതിൽ രവീന്ദ്രനാഥ പണിക്കർ–87) അന്തരിച്ചു. സംസ്കാരം ഇന്നു വൈകിട്ട് 3ന്. അക്കിത്തം, ഇടശ്ശേരി, പി.ഭാസ്കരൻ, സുരാസു, ഒഎൻവി, താമറ്റാട്ട് ഗോവിന്ദൻകുട്ടി തുടങ്ങിയവരുടെ സമകാലികനും സുഹൃത്തുമായിരുന്ന അദ്ദേഹം അധ്യാപക ജീവിതത്തിനിടെ ഒട്ടേറെ കൃതികൾ രചിച്ചിട്ടുണ്ട്. പ്രഭുവിന്റെ അതിഥി (ബാലകഥകൾ), കിളിക്കൊഞ്ചലുകൾ (ബാലകവിതകൾ), ഏകലവ്യൻ (ബാലസാഹിത്യം), പണയപ്പണ്ടം (നാടകം) സ്വപ്നത്തിൽ ഗാന്ധിജി പറഞ്ഞത് (കവിതാ സമാഹാരം) തുടങ്ങിയവ പ്രധാന കൃതികളാണ്. ഒട്ടേറെ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.

രവീന്ദ്രൻ രചിച്ച ഒട്ടേറെ ലളിതഗാനങ്ങൾ ആകാശവാണി സംപ്രേഷണം ചെയ്തിട്ടുണ്ട്.കവി ആലങ്കോട് ലീലാകൃഷ്ണൻ അടക്കമുള്ളവരുടെ ഗുരുവാണ്. വലിയ പറപ്പൂർ ജിഎൽപി സ്കൂളിലെ മുൻ പ്രധാനാധ്യാപകനായ അദ്ദേഹം മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ ഭാഗ്യലക്ഷ്മി. മക്കൾ: ജയശ്രീ (അക്കൗണ്ടന്റ്, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്), ശ്രീലത (ബഹ്‌റൈൻ ), ശ്രീകുമാർ (ബിസിനസ്). മരുമക്കൾ: സതീശ് (എൽഐസി ഏജന്റ്) വിനോദ് കുമാർ (ബഹ്‌റൈൻ), പ്രസീത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com