ADVERTISEMENT

തേഞ്ഞിപ്പലം ∙ ദേശീയപാത സർവീസ് റോഡിന് അരികെ ഓട നിർമാണത്തിന് ചാല് കീറിയതിനെ തുടർന്ന് കാൽനടക്കാരിൽ പലർക്കും യാത്രാക്ലേശം. വൺവേ അടിസ്ഥാനത്തിൽ വാഹന ഗതാഗതമുള്ള റോഡാണ്. പലപ്പോഴും ഒന്നിലേറെ വാഹനങ്ങൾ ഒരുമിച്ച് വന്നാൽ സൈഡ് കൊടുക്കാൻ തന്നെ ബുദ്ധിമുട്ട്.

അരികെ ആഴത്തിലും നീളത്തിലും ഓടയ്ക്ക് മണ്ണ് നീക്കി കിടങ്ങൊരുക്കിയതിനാൽ കാൽനടക്കാരുടെ സ്ഥിതി കഷ്ടത്തിലാണ്. 
മഴ വെള്ളം നിറഞ്ഞതിനാൽ ഓട നിർമാണം പലയിടത്തും പതിയെയാണ് നടക്കുന്നത്. സർവീസ് റോഡ് നിർമിച്ചപ്പോൾ ചില സ്ഥലങ്ങളിൽ മാത്രമേ ഓട നിർമിച്ചുള്ളൂ. ഓട പണിയാത്ത സർവീസ് റോഡിലും മാസങ്ങളായി വാഹന ഗതാഗതമുണ്ട്. ചേളാരി ഭാഗത്ത് വാഹനങ്ങൾക്ക് ആറുവരിപ്പാത വഴിയും പോകാൻ അനുവാദമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com