ADVERTISEMENT

ജൂനിയർ വുഷു ചാംപ്യൻഷിപ് 13 മുതൽ; പെരിന്തൽമണ്ണ∙ സംസ്ഥാന ജൂനിയർ വുഷു ചാംപ്യൻഷിപ് 13, 14 തീയതികളിലായി പുത്തനങ്ങാടി സെന്റ് ജോസഫ്‌സ് സ്‌കൂളിൽ നടക്കും. വിവിധ വിഭാഗങ്ങളിലായി നാനൂറോളം കായിക താരങ്ങൾ പങ്കെടുക്കും. 13 ന് കലക്‌ടർ വി.ആർ.വിനോദ് ചാംപ്യൻഷിപ് ഉദ്ഘാടനം ചെയ്യും. 14ന് സമാപന സമ്മേളനം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി യു.ഷറഫലി, സ്‌പോർട്‌സ് കൗൺസിൽ അംഗം പി.ശ്രീകുമാർ എന്നിവർ സമ്മാന വിതരണം നടത്തും.  എല്ലാ ജില്ലകളിൽ നിന്നുമുള്ള ഒന്നാം സ്ഥാനക്കാരും മലപ്പുറം ജില്ലയിൽ നിന്നുള്ള ഒന്നും രണ്ടും സ്ഥാനക്കാരും പങ്കെടുക്കും. ജില്ലയിൽ ഒബ്‌സർവർ സാക്ഷ്യപ്പെടുത്തിയ യോഗ്യത നേടിയ കായിക താരങ്ങൾക്കു പുറമേ ഫെഡറേഷൻ  സർക്കുലർ പ്രകാരം നടത്തിയ വുഷു ചാംപ്യൻഷിപ്പിൽ പങ്കെടുത്ത് യോഗ്യത നേടിയവർക്കും പങ്കെടുക്കാം. 10ന് വൈകിട്ട് 5ന് മുൻപായി റജിസ്‌റ്റർ ചെയ്യണം. 9995738540.

ഓഫിസ് അറ്റൻഡന്റ് 
∙ ഇരുമ്പുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിലേക്ക് നാളെ രാവിലെ 11ന് സ്കൂളിൽ കൂടിക്കാഴ്ച നടത്തും.

അധ്യാപക ഒഴിവ് 
∙വേങ്ങര വലിയോറ കുറുക ഗവ.ഹൈസ്കൂളിൽ ഉറുദു അധ്യാപകന്റെ ഒഴിവ്. ഇന്ന് രാവിലെ 11ന് കൂടിക്കാഴ്ച നടക്കും. 9645457065
∙ മങ്കട ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ  ഹോട്ടൽ മാനേജ്മെന്റ് അധ്യാപക നിയമനത്തിന് അപേക ക്ഷണിച്ചു. അവസാന തീയതി 16. 9645078880.
∙ നെല്ലിക്കുത്ത് ജിവിഎച്ച്എസ്എസിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് ഇന്റർവ്യൂ 11ന് 2ന്.

അഡ്മിഷൻ
∙ മമ്പാട് എംഇഎസ് കോളജിൽ 2024-25 അധ്യയനവർഷത്തിൽ ബിഎ മാസ് കമ്യൂണിക്കേഷൻ, ബിഎസ്‌സി ജിയോളജി, ബിവോക് ടൂറിസം ആൻഡ്‌ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, വിഷ്വൽ കമ്യൂണിക്കേഷൻ, ഫുഡ്‌ ടെക്നോളജി, ന്യൂട്രീഷൻ സയൻസ് ആൻഡ്‌ ഡയറ്ററ്റിക്സ്, എംഎ ഇംഗ്ലിഷ് എന്നീ സ്വാശ്രയ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. വിദ്യാർഥികൾ 12ന് രാവിലെ 10.30ന് എത്തണം. 9495290001.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com