മലപ്പുറം ജില്ലയിൽ ഇന്ന് (10-07-2024); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്
∙ പൊന്മുണ്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11 മണിക്ക്.
∙ മാങ്ങാട്ടിരി ഗവ. എൽപി സ്കൂളിൽ അറബിക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 12ന് 10.30ന്.
വീട് അറ്റകുറ്റപ്പണി: അപേക്ഷ 31 വരെ
മലപ്പുറം ∙ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കു വീട് അറ്റകുറ്റപ്പണികൾക്കായി സഹായധനം നൽകുന്ന ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് 31 വരെ അപേക്ഷിക്കാം. 50,000 രൂപയാണ് സഹായം. ബിപിഎൽ കുടുംബത്തിന് മുൻഗണന ലഭിക്കും. ഫോമിനും വിവരങ്ങൾക്കും 0483 273 9577, 8086545686.
ക്വിസ് മത്സരം 13ന്
പെരിന്തൽമണ്ണ ∙ പി.എൻ.പണിക്കർ ഫൗണ്ടേഷൻ, പൊതുവിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗൺസിൽ, പബ്ലിക് റിലേഷൻസ് വകുപ്പ്, വിദ്യാപോഷിണി ഗ്രന്ഥാലയം മണ്ണാർമല എന്നിവർ ചേർന്ന് വായനാമഹോത്സവത്തിന്റെ ഭാഗമായി ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ജില്ലാതലത്തിൽ ക്വിസ് മത്സരം നടത്തും. വായിച്ചു വളരുക എന്ന വിഷയത്തെ ആസ്‌പദമാക്കി 13 ന് പെരിന്തൽമണ്ണ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് മത്സരം നടക്കുക. ജില്ലയിലെ ഹൈസ്‌കൂളുകളിൽ നിന്ന് 2 വീതം വിദ്യാർഥികൾക്ക് പങ്കെടുക്കാം. സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രവുമായി എത്തണം. വിജയികൾക്ക് സമ്മാനങ്ങൾക്ക് പുറമേ സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാം. രാവിലെ 9ന് റജിസ്‌ട്രേഷൻ തുടങ്ങുമെന്ന് പി.എൻ.ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി ജാഫർ കെ.കക്കൂത്ത് അറിയിച്ചു. ഫോൺ: 9615559991, 9745083486.
ഇമ്പിച്ചിബാവ ഭവന പദ്ധതി: 31 വരെ അപേക്ഷിക്കാം
∙ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കു വീട് അറ്റകുറ്റപ്പണികൾക്കായി സഹായധനം നൽകുന്ന ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് 31 വരെ അപേക്ഷിക്കാം. 50,000 രൂപയാണ് സഹായം. ബിപിഎൽ കുടുംബത്തിന് മുൻഗണന ലഭിക്കും. ഫോമിനും വിവരങ്ങൾക്കും 0483 273 9577, 8086545686.
കോളജ് മാറ്റം
∙ പൊന്നാനി എംഇഎസ് കോളജിൽ മൂന്നാം വർഷ ബിഎസ്‍സി, ബോട്ടണി, കെമിസ്ട്രി, ജിയോളജി, ഫിസിക്സ്, സുവോളജി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് കോളജ് മാറ്റത്തിന് അർഹരായ വിദ്യാർഥികൾ 11ന് രാവിലെ 12ന് എത്തണം.
ഫുട്ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു
മലപ്പുറം ∙ ജില്ലാ സ്പോർട്സ് കൗൺസിലിനു കീഴിലുള്ള ഫുട്ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു. 13ന് നിലമ്പൂർ ആസാദ് മൈതാനം, 21ന് എടപ്പാൾ ജിഎച്ച്എസ്എസ് മൈതാനം, 28ന് ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയം എന്നിവിടങ്ങളിലായി സിലക്‌ഷൻ ട്രയൽസ് നടക്കും. 2011,2012, 2013,2014 വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്ക് പങ്കെടുക്കാം. വയസ്സു തെളിയിക്കുന്ന രേഖകൾ സഹിതം രാവിലെ 8ന് അതത് കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം.
റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ
താനൂർ ∙ റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷനും റോട്ടറി ക്ലബ്ബും സംയുക്തമായി നിർമിച്ചു നൽകുന്ന സ്വപ്നഭവന പ്രഖ്യാപനവും നടക്കും. നിർധനരായ 3 കുടുംബത്തിനാണ് വീട് നിർമിക്കുന്നതെന്ന് ഭാരവാഹികളായ ഇ.എം.ഗുൽസാർ, എം.ദിനിൽ, പ്രദീപ് ഗംഗാധരൻ, ലാമിഹ് റഹിമാൻ എന്നിവർ അറിയിച്ചു.