ADVERTISEMENT

പരിശീലനം 14ന്; മലപ്പുറം ∙ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പുതുതായി പ്രധാനാധ്യാപക തസ്തികയിലെത്തിയവർക്കായി കെഎസ്ടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിശീലനം 14ന് രാവിലെ 9ന് സംഘടനയുടെ ജില്ലാ ഓഫിസിൽ. 9846893761.

ആയുർവേദ പഞ്ചകർമ കോഴ്സ്
കോട്ടയ്ക്കൽ ∙ കോട്ടയ്ക്കൽ ആയുർവേദ അക്കാദമിയിൽ പഞ്ചകർമ തെറപ്പി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 6 മാസം, ഒരു വർഷം കാലാവധിയുള്ള സർക്കാർ അംഗീകൃത കോഴ്സുകളിലേക്ക് എസ്എസ്എൽസി, പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പട്ടികവിഭാഗങ്ങൾക്കു ഫീസിളവ്, ഹോസ്റ്റൽ സൗകര്യം,  കോഴ്സുകൾ കഴിഞ്ഞ പൂർവവിദ്യാർഥികൾ ഇന്ത്യയിലും വിദേശത്തും ആശുപത്രികൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, വെൽനെസ് സെന്ററുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. വിവരങ്ങൾക്ക്: 8592921188, 8592921166.

അധ്യാപക ഒഴിവ്
∙ പൂക്കോട്ടൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മാത്തമാറ്റിക്സ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നാളെ (12) രാവിലെ 10ന്. 0483 2772840.

സീറ്റൊഴിവ്
∙ ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 9188471498.
∙ തിരൂർ ഗവ. തുഞ്ചൻ കോളജിൽ മൂന്നാം സെമസ്റ്റർ ബിരുദ കോഴ്സുകളിൽ ഒഴിവ്. ബിഎ മലയാളം (1 ഇടിബി, 1 ഓപ്പൺ), ബിഎ അറബിക് (1 ഓപ്പൺ, 1 മുസ്‍ലിം, 1 ഇടിബി), ബിഎസ‍്സി ഫിസിക്സ് (1 ഇടിബി), ബിഎസ‍്സി ഗണിതം (3 ഓപ്പൺ), ബികോം (1 ഓപ്പൺ) എന്നീ ഒഴിവുകളിലേക്ക് 12ന് 3 മണിക്കു മുൻപായി അപേക്ഷ സമർപ്പിക്കണം.
∙ മഞ്ചേരി ഏറനാട് നോളജ് സിറ്റി കോളജിൽ രണ്ടാം വർഷ ബികോം കംപ്യൂട്ടർ അപ്ലിക്കേഷൻ, ബികോം ഫിനാൻസ്, ബികോം കോ ഓപ്പറേഷൻ, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ എന്നിവയിൽ സീറ്റ് ഒഴിവുണ്ട്. 9446397196.
∙പെരിന്തൽമണ്ണ പിടിഎം ഗവ.കോളജിൽ ബിഎസ്‍സി ഫിസിക്സ്, ബിഎ ഇംഗ്ലിഷ്, അറബിക് കോഴ്സുകളുടെ അഞ്ചാം സെമസ്റ്റർ ക്ലാസുകളിൽ സീറ്റൊഴിവുണ്ട്. വിദ്യാർഥികൾ നാളെ രാവിലെ 11ന് മുൻപ് കോളജ് ഓഫിസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. 04933– 227370

ജോലി ഒഴിവ് 
∙ ഏലംകുളം പ‍ഞ്ചായത്തിൽ പ്രോജക്‌ട് അസിസ്‌റ്റന്റ് തസ്‌തികയിലേക്ക് 18 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫിസിൽ അഭിമുഖം ന‌ടത്തും. ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്‌ടീസ്, കംപ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്, ഡിഗ്രി വിത്ത് ഡിസിഎ, പിജിഡിസിഎ ഇവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 04933–230313. 

ഇഗ്നോ പഠനകേന്ദ്രത്തിൽപ്രവേശനം
∙ മമ്പാട് എംഇഎസ് കോളജ് ഇഗ്നോ പഠനകേന്ദ്രത്തിൽ ബിഎ, ബികോം, എംഎ ഇംഗ്ലിഷ്, സർട്ടിഫിക്കറ്റ് ഇൻ ബിസിനസ് സ്കിൽസ്, സർട്ടിഫിക്കറ്റ് ഇൻ ഫങ്ഷനൽ ഇംഗ്ലിഷ് കോഴ്സുകളിൽ പ്രവേശനത്തിനു 15 വരെ അപേക്ഷിക്കാം. എസ്‌സി /എസ്ടി വിദ്യാർഥികൾക്കു പഠനവും പുസ്തകങ്ങളും സൗജന്യം. www.ignou.ac.in, 9946819599.

ഓഫിസ് അറ്റൻഡന്റ്
∙ വണ്ടൂർ കാപ്പിൽ കാരാട് ഗവ.ഹൈസ്കൂളിൽ ഓഫിസ് അറ്റൻഡന്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം 18ന് 10.30ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com