ADVERTISEMENT

തിരൂർ ∙ റേഷൻ സാധനങ്ങൾ കാണാതായ കടുങ്ങാത്തുകുണ്ടിലെ സപ്ലൈകോ ഗോഡൗണിൽ നിന്ന് 269 റേഷൻ കടകളിലേക്കാണു വിതരണം നടത്തുന്നത്. ഒരു വർഷം ശരാശരി 14,000 ലോഡ് റേഷൻ സാധനങ്ങളാണ് ഇവിടെനിന്നു റേഷൻകടകളിലേക്കു കൊണ്ടുപോകുന്നത്. കാണാതായ റേഷനരി ഉൾപ്പെടെയുള്ളവ ഇതു മറയാക്കി കടത്തിയതാണോ എന്ന അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ജീവനക്കാരുടെ സഹായം ഇതിനു ലഭിച്ചിട്ടുണ്ടോ എന്നും കരാറുകാർ ഇതിനു പിന്നിലുണ്ടോ എന്നും അന്വേഷിക്കും.  ദിവസവേതനത്തിനു ജോലിയെടുക്കുന്നവരും ഇവിടെ ഉണ്ടെന്നാണു വിവരം.

2023 മാർച്ചിൽ ഇവിടെ പൊന്നാനി താലൂക്ക് സപ്ലൈ ഓഫിസർ നടത്തിയ പരിശോധനയിലും 2023 ജൂലൈയിൽ തിരൂർ താലൂക്ക് സപ്ലൈ ഓഫിസറും ഇന്റേണൽ ഓഡിറ്റ് വിഭാഗവും നടത്തിയ പരിശോധനയിലും സാധനങ്ങളുടെ കുറവ് കണ്ടെത്തിയിരുന്നു.കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ 3 വരെ സ്റ്റോക്ക് വെരിഫിക്കേഷൻ നടത്തിയപ്പോഴും ക്രമക്കേട് കണ്ടെത്തി. പിന്നാലെയായിരുന്നു വകുപ്പുതല അന്വേഷണവും വിജിലൻസ് അന്വേഷണവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com