ADVERTISEMENT

തിരൂരങ്ങാടി ∙ നഗരസഭ സമഗ്ര ശുദ്ധജല പദ്ധതിയുടെ ഭാഗമായി ചന്തപ്പടിയിൽ പുതിയ ജലസംഭരണി നിർമാണം ആരംഭിച്ചു. നഗരസഭയിൽ നടപ്പാക്കുന്ന ശുദ്ധജല പദ്ധതിയുടെ ഭാഗമായി കരിപറമ്പ്, കക്കാട്, വെന്നിയൂർ എന്നിവിടങ്ങളിൽ പുതിയ ജലസംഭരണ നിർമിക്കുന്നുണ്ട്. ഇതിനോടൊപ്പമാണ് ചന്തപ്പടിയിലും പുതിയ ജലംസഭരണി സ്ഥാപിക്കുന്നത്. ചന്തപ്പടിയിൽ ജലസംഭരണി നിർമിക്കണമെന്നത് ഏറെ കാലത്തെ ആവശ്യമായിരുന്നു. ചെമ്മാട് കഴിഞ്ഞാൽ തിരൂരങ്ങാടി മേഖലയിലേക്ക് ജലവിതരണത്തിന് നിലവിൽ ജലസംഭരണി ഇല്ലായിരുന്നു. കരിപറമ്പിൽനിന്ന് നേരിട്ട് ശുദ്ധജലം എത്തിക്കുകയായിരുന്നു. എന്നാൽ  വൈദ്യുതി മുടക്കം ഉൾപ്പെടെയുള്ളവ ഉണ്ടായാൽ ഈ ഭാഗത്തേക്ക് വെള്ളം ലഭിക്കാത്ത അവസ്ഥയായിരുന്നു. 

ഇതിന് പുറമേ, ഇവിടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് മാത്രമേ വെള്ളം ലഭിച്ചിരുന്നുള്ളൂ. ഇത് നിരന്തരം പരാതിക്കും പ്രതിഷേധത്തിനും കാരണമായിരുന്നു. എന്നാൽ ചന്തപ്പടിയിൽ ജലംസഭരണി സ്ഥാപിച്ച് ശുദ്ധജലം വിതരണം ചെയ്താൽ മാത്രമേ ഇതിന് പരിഹാരം കാണാനാകൂ എന്ന് വിദഗ്ധർ പറഞ്ഞിരുന്നു. നഗരസഭയിൽ പുതിയ പദ്ധതി അനുവദിച്ചതോടെയാണ് ചന്തപ്പടിയിലും ജലസംഭരണിക്ക് അനുമതിയായത്. ചന്തപ്പടിയിൽ നഗരസഭയുടെ സ്ഥലത്താണ് ജലസംഭരണി നിർമിക്കുന്നത്. 

ഇതിനായി ഇവിടെയുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചു നീക്കി. ജലസംഭരണി നിർമാണത്തിന് കഴിഞ്ഞ ദിവസം നഗരസഭ പണമടച്ച് വൈദ്യുതക്കാലുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. പുതിയ സംഭരണി നിർമിക്കുന്നതിനൊപ്പം കരിപറമ്പ് കല്ലക്കയത്ത് നിന്നും പൈപ്‌ലൈൻ പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്. ശുദ്ധജലക്ഷാമത്തിന് പരിഹാരമാകുന്ന പദ്ധതി അടുത്തവർഷം സമർപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് കെ.പി.എ.മജീദ് എംഎൽഎ, നഗരസഭാധ്യക്ഷൻ കെ.പി.മുഹമ്മദ് കുട്ടി, സ്ഥിരസമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com