ADVERTISEMENT

പെരിന്തൽമണ്ണ∙ ഒൻപതും പതിനാലും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച കേസിൽ 31 വയസ്സുകാരനു 147 വർഷം കഠിനതടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇളയ സഹോദരിയെ 2015ലും 2020ലും പീഡിപ്പിച്ചതായും 14 വയസ്സുകാരിയെ 2020 ഏപ്രിലിൽ പീഡിപ്പിച്ചതായുമാണു കേസുകൾ. ആദ്യ കേസിൽ വിവിധ വകുപ്പുകളിലായി 101 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴ അടയ്‌ക്കാനുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും 2 മാസവും അധിക കഠിനതടവ് അനുഭവിക്കണം.   

രണ്ടാമത്തെ  കേസിൽ പ്രതിയെ 46 വർഷം കഠിനതടവിനും ഒന്നര ലക്ഷം രൂപ പിഴ അടയ്‌ക്കാനുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 വർഷം അധിക തടവ് അനുഭവിക്കണം. ഫാസ്‌റ്റ്‌ട്രാക്ക് സ്പെഷൽ കോടതി ജഡ്‌ജി എസ്.സൂരജ് ആണ് ശിക്ഷ വിധിച്ചത്. കൊളത്തൂർ പൊലീസ് റജിസ്‌റ്റർ ചെയ്‌ത കേസിൽ ഇൻസ്‌പെക്‌ടർ ആയിരുന്ന എ.സജിത്ത് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ‌പ്‌ന പി.പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com