ADVERTISEMENT

പൊന്നാനി ∙ ‘റോഷൻ,– അവൻ ഒരിക്കലും നേരിട്ടു വന്ന് ഇടപാടുകൾ നടത്തിയിട്ടില്ല. എല്ലാം ഫോണിലൂടെയാണ്..’– കസബ ഹോബ്ലിയിലെ റീചാർജ് ഷോപ്പിലെ യുവതി അന്വേഷണസംഘത്തിനു മൊഴി നൽകി. വ്യാജമായി എടുക്കുന്ന ഒരു സിം കാർഡിന് 50 രൂപ നിരക്കിൽ യുവതിക്കു ഗൂഗിൾ പേ വഴി നൽകും. വിവിധ ടെലിഫോൺ കമ്പനികളുടെ സിം കാർഡ് വിതരണക്കാരനാണ് ഇയാൾ. സിം കാർഡുകൾ കുറിയർ വഴിയാണ് അയച്ചു കൊടുക്കാറുള്ളത്. വൈകാതെ അന്വേഷണ സംഘം കർണാടകയിൽ മടിക്കേരി മഹാദേവ്പേട്ടിലെ റോഷന്റെ വീടു കണ്ടെത്തി. കസബ ഹോബ്ലിയിൽ നിന്ന് 60 കിലോമീറ്റർ അകലം. രണ്ടുദിവസത്തെ ആസൂത്രണത്തിലൂടെ ഓരോ നീക്കങ്ങളും മനസ്സിലാക്കിയ ശേഷമായിരുന്നു റോഷനെ പിടികൂടാനുള്ള ഓപ്പറേഷൻ. ഉച്ചയ്ക്കു വീട്ടിലേക്കു വരുന്ന സമയത്തു പിടികൂടാൻ തീരുമാനിച്ചു.

‘അപ്ഡേറ്റഡ്’ ആയ ചെറുപ്പക്കാരൻ
കൃത്യമായ ആസൂത്രണത്തോടെയുള്ള ഓപ്പറേഷനായതിനാൽ രക്ഷപ്പെടാൻ റോഷനു പഴുതുണ്ടായിരുന്നില്ല. അന്വേഷണ സംഘം അവനെ പിടിച്ചിരുത്തി വീട് പരിശോധിച്ചു. 45,000 വ്യാജ സിം കാർഡുകൾ, എല്ലാം ആയിരത്തിലധികം റീട്ടെയ്ൽ ഷോപ്പുകൾ വഴി ഉണ്ടാക്കിയെടുത്തതാണ്. ബയോമെട്രിക് ഫിംഗർപ്രിന്റ് മെഷിനുകൾ, 180 മൊബൈൽ ഫോണുകൾ– തട്ടിപ്പിന്റെ വലിയൊരു ശേഖരം തന്നെ പൊലീസ് പിടിച്ചെടുത്തു.

പിന്നെ അവന്റെ നാൾവഴികളാണ് പൊലീസിന് അറിയേണ്ടിയിരുന്നത്. വ്യാജ സിം കാർഡുകൾ എന്തു ചെയ്യുന്നു.?, ഇതിലൂടെ എങ്ങനെയാണു പണം സമ്പാദിക്കുന്നത്.?, ആരാണ് ഇതെല്ലാം ഉപയോഗപ്പെടുത്തുന്നത്.?– ചോദ്യങ്ങളോട് ആദ്യം മുഖംതിരിച്ചെങ്കിലും മറുപടി നൽകാതെ രക്ഷയില്ലെന്നു ബോധ്യപ്പെട്ടതോടെ പറഞ്ഞുതുടങ്ങി..

മാസവരുമാനം 4 ലക്ഷം രൂപ 
ഡൽഹിയിൽ ജനിച്ചു വളർന്നവൻ, പിന്നീട് കർണാടകയിലേക്കു ചുവടുമാറ്റി. ആദ്യം റീചാർജ് കൂപ്പണുകൾ വിൽക്കലായിരുന്നു ജോലി. അതിൽ നിന്നു വരുമാനം കുറഞ്ഞതോടെ തട്ടിപ്പിന്റെ വഴിയിലേക്കു തിരിഞ്ഞു. വ്യാജ സിം കാർഡുകൾ ഉണ്ടാക്കാൻ തുടങ്ങി.

പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ.
പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ.

ഇതിനായി പല റീട്ടെയ്ൽ കടക്കാരെയും വലയിൽ വീഴ്ത്തി. മാസം 4 ലക്ഷം രൂപ വരെയായിരുന്നു വരുമാനം.അതിശയിപ്പിക്കുന്ന ബാങ്ക് അക്കൗണ്ട് ബാലൻസ് പൊലീസിനു കൂടുതൽ സംശയങ്ങളുണ്ടാക്കി.. വ്യാജ സിം കാർഡിലൂടെ എങ്ങനെ ഇത്രയധികം വരുമാനമുണ്ടാക്കി..?– മറുപടി അമ്പരപ്പിക്കുന്നതായിരുന്നു.!

വഴിതെറ്റിക്കുന്ന ‘ആക്ടിവേഷൻ
റീട്ടെയ്ൽ ഷോപ്പിൽ നിന്ന് ‘ആക്ടിവേറ്റിങ് കോഡ്’ മാത്രം കിട്ടിയാൽ മതിയായിരുന്നു റോഷന്. മറ്റൊരാളുടെ പേരിൽ സിം കാർഡ് എടുക്കുന്നതിനു തൊട്ടുമുൻപുള്ള ആക്ടിവേറ്റിങ് കോഡാണ് ഇയാൾ കടകളിൽ നിന്നു കൂടുതലായും ശേഖരിച്ചിരുന്നത്.

കോഡ് കിട്ടിക്കഴിഞ്ഞാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നോ മറ്റേതെങ്കിലും സ്ഥലങ്ങളിൽ നിന്നോ സിം ആക്ടിവേറ്റ് ചെയ്യും. ഒടിപിയെടുക്കാനും പോർട്ട് ചെയ്യാനും മാത്രമേ ഫോൺ സ്വിച്ച് ഓൺ ചെയ്യൂ. പൊലീസിനെ വഴിതെറ്റിക്കാനുള്ള പ്രധാന തന്ത്രമാണിത്. 

സിം ആക്ടിവേറ്റ് ചെയ്യപ്പെടുന്ന ലൊക്കേഷൻ മാത്രമേ പൊലീസിനു കിട്ടുകയുള്ളൂ. ഇൗ ഭാഗത്തേക്കു വന്നാൽ പൊലീസിന് ഒരു തുമ്പും കിട്ടുകയുമില്ല. ഇതോടെ പൊലീസിന് ആശയക്കുഴപ്പമാകും. യഥാർഥ പ്രതിയിലേക്ക് എത്താൻ കഴിയാത്ത അവസ്ഥ.

സമാന സംഭവമാണ് കസ്റ്റമർ കെയറിലെ യുവതിയെ തേടി അന്വേഷണ സംഘമെത്തിയപ്പോഴുണ്ടായത്. സിം ആക്ടിവേറ്റായത് ഒരിടവും കാർഡ് എടുത്തത് മറ്റൊരിടവും. പക്ഷേ, ജില്ലയിൽ നിന്നു പുറപ്പെട്ട അന്വേഷണ സംഘം ഇൗ നീക്കം പൊളിച്ചു. റോഷനു പറയാനുള്ളതെല്ലാം കേട്ട് പൊലീസ് മർമപ്രധാനമായ ഒരു കാര്യം കൂടി ചോദിച്ചു: ആർക്കാണ് ഇൗ ഒടിപി നൽകുന്നത്..? ആരാണ് ഇത് ഉപയോഗപ്പെടുത്തുന്നത്.?.

വരുമാനം 3 തരം 
ഒരു വ്യാജ സിം കാർഡ് എടുത്താൽ 3 തരം വരുമാനമാണു റോഷനു ലഭിച്ചിരുന്നത്. റീട്ടെയ്ൽ ഷോപ്പുകാരന് 50 രൂപ കൊടുക്കുന്നതിനു പുറമേ റോഷനും 50 രൂപ കിട്ടും. പിന്നെ സമൂഹ മാധ്യമങ്ങളിലേക്കും ഓൺലൈൻ പോർട്ടലുകളിലേക്കും കടന്നു കൂടുന്നതിനായി ഫോണിലേക്കു വരുന്ന ഒടിപി നമ്പരുകൾ പറഞ്ഞു കൊടുക്കുമ്പോഴുള്ള വരുമാനം. ഒരു ഒടിപി നമ്പർ പറഞ്ഞു കൊടുത്താൽ 20 രൂപ വച്ച് കിട്ടും. പരമാവധി ഇത് ഉപയോഗപ്പെടുത്തിക്കഴിഞ്ഞാൽ 3 മാസത്തിനു ശേഷം ഇൗ നമ്പർ പോർട്ട് ചെയ്യും. ഇതിലൂടെയും ഇതേ വരുമാനം തുടരും. അങ്ങനെ ലക്ഷങ്ങളാണ് റോഷൻ ഇൗ തട്ടിപ്പിലൂടെ സമ്പാദിച്ചിരുന്നത്.

English Summary:

Police Nab Fraudster Behind Lucrative Fake SIM Card Racket

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com