ADVERTISEMENT

പൊന്നാനി ∙ നവീകരണപദ്ധതി അധികൃതരുടെ വാക്കിലൊതുങ്ങിയതോടെ ഭാരതപ്പുഴയിൽ മണൽത്തിട്ടകളും ചങ്ങണക്കാടുകളും നിറഞ്ഞു. രണ്ടു ദിവസം തുടർച്ചയായി മഴ പെയ്താൽ പുഴ കരകവിയുന്ന അവസ്ഥയാണ്. ഒരിക്കൽകൂടി പ്രളയസാഹചര്യം നേരിട്ട പുഴയോരവാസികൾ ഇതോടെ കടുത്ത പ്രതിഷേധത്തിലാണ്.2018ലെ പ്രളയത്തിനു പിന്നാലെയാണു പുഴ നവീകരണത്തിനു ബൃഹത് പദ്ധതികൾ തയാറാക്കിയത്. മലപ്പുറം, പാലക്കാട് ജില്ലകളിൽ പുഴ നവീകരണത്തിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിരന്തര യോഗങ്ങളും ചേർന്നിരുന്നു.

തഴച്ചുവളർന്ന ചങ്ങണക്കാടുകളും പുഴമധ്യത്തിലെ മണൽതിട്ടയും യന്ത്രസഹായത്തോടെ നീക്കി പുഴ നവീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, പ്രാരംഭ നടപടികൾ പോലും ഇതുവരെയില്ല.പുഴയുടെ ആഴം കുറഞ്ഞുവരുന്നതോടെ മീൻപിടിത്ത വള്ളങ്ങൾക്കു വരെ മണൽതിട്ട ഭീഷണി ഉയർത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച ഒറ്റരാത്രികൊണ്ടു പുഴ കരകവിഞ്ഞതോടെ തീരവാസികൾക്കെല്ലാം ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറേണ്ടി വന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com