വിവാഹാഘോഷത്തിനുള്ള തുക സഹായനിധിയിലേക്ക് നൽകി ഡിവൈഎഫ്ഐ ഭാരവാഹികൾ
Mail This Article
×
മലപ്പുറം ∙ വിവാഹാഘോഷം മാറ്റിവച്ച്, തുക വയനാടിന്റെ കണ്ണീരൊപ്പാൻ കൈമാറി ഡിവൈഎഫ്ഐ താനൂർ ബ്ലോക്ക് സെക്രട്ടറി വി.വിശാഖും വൈസ്പ്രസിഡന്റ് കെ.കെ.മനീഷയും. വിവാഹച്ചടങ്ങുകൾക്ക് നീക്കിവച്ച തുക ഇരുവരും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലുള്ള വീട് നിർമാണ സഹായനിധിയിലേക്ക് കൈമാറി. സെപ്റ്റംബർ ഒന്നിനാണ് ഇരുവരുടെയും വിവാഹം. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് തുക ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി കെ.ശ്യാംപ്രസാദ്, ട്രഷറർ പി.മുനീർ, ജോയിന്റ് സെക്രട്ടറി സി.ഇല്യാസ്, സിപിഎം ഏരിയാ സെക്രട്ടറി സമദ് താനാളൂർ, മനീഷയുടെ പിതാവ് കെ.ടി.എസ്.ബാബു, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് പി.പി.രതീഷ് തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.