ADVERTISEMENT

മലപ്പുറം∙ പൊലീസിന്റെ അധോലോക ബന്ധം പുറത്തായ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മലപ്പുറം എസ്പി ഓഫിസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് എസ്പി ഓഫിസ് പരിസരത്ത് പൊലീസ് ബാരിക്കേ‍ഡ് ഉപയോഗിച്ചു തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി.

മലപ്പുറത്ത് ദേശീയ പാത ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കുന്നു. ചിത്രം: മനോരമ
മലപ്പുറത്ത് ദേശീയ പാത ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കുന്നു. ചിത്രം: മനോരമ

ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടു പോകാൻ ശ്രമിച്ചതു പ്രവർത്തകർ തടഞ്ഞതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ കോഴിക്കോട്– പാലക്കാട് ദേശീയപാതയിൽ ജില്ലാ കലക്ടറുടെ വസതിക്കു സമീപം റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 25 പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. മാർച്ച് ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് ഉദ്ഘാടനം ചെയ്തു. പിണറായിയുടെ തഴമ്പിൽ തഴച്ചുവളർന്ന രണ്ട് അധോലോക സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവത്തകർ മലപ്പുറത്ത് നടത്തിയ എസ്പി ഓഫിസ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം. ചിത്രം:മനോരമ
മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവത്തകർ മലപ്പുറത്ത് നടത്തിയ എസ്പി ഓഫിസ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം. ചിത്രം:മനോരമ

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ, ഡിസിസി വൈസ് പ്രസിഡന്റ് ഷാജി പച്ചേരി, സംസ്ഥാന ഭാരവാഹികളായ സഫീർ ജാൻ പാണ്ടിക്കാട്, ഷിമിൽ അരീക്കോട്, എ.കെ.ഷാനിദ്, ടി.എം.മനീഷ്, നാസിൽ പൂവിൽ, ഡിസിസി ജനറൽ സെക്രട്ടറി സി.കെ.ഹാരിസ്, ജില്ലാ ഭാരവാഹികളായ നിസാം കരുവാരകുണ്ട്, പ്രജിത്, റാഷിദ് ചോല, എം.ടി.റിയാസ്, മൻസൂർ പാണ്ടിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com