ADVERTISEMENT

ഏലംകുളം∙ മുതുകുർശി പെരുമ്പറമ്പിലെ സ്വകാര്യ സ്‌റ്റീൽ–മര ഉൽപന്ന നിർമാണ കേന്ദ്രത്തിൽ തീപിടിത്തം. രമേശ് അത്തിക്കോളിന്റെ ഉടമസ്ഥതയിലുള്ള ആർ.എസ്.സ്‌റ്റീൽസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്.  മര ഉരുപ്പടികളും സ്‌റ്റീൽ റെയിലുകളും കത്തിനശിച്ചു. കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾക്കും നാശനഷ്‌ടം ഉണ്ടായി. 

 പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയത്തിലെ സ്‌റ്റേഷൻ ഓഫിസർ സി.ബാബുരാജൻ, സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫിസർ എസ്.അനി, ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ കെ.രമേഷ്, പി.ആർ.രഞ്ജിത്ത്, വി.ബി.രാമദാസ്, കെ.നവീൻ, കെ.എം.നസീർ, ഹോംഗാർഡുമാരായ ടി.കെ.രാമകൃഷ്‌ണൻ, സുബ്രഹ്‌മണ്യൻ, പി.ഉണ്ണിക്കൃഷ്‌ണൻ, ഗ്രേഡ് അസി.സ്‌റ്റേഷൻ ഓഫിസർ ജയ്‌കിഷ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

English Summary:

A fire erupted at R.S. Steels, a manufacturing centre in Elamkulam, destroying wooden products, steel rails, and damaging the building's roof. The Perinthalmanna Fire and Rescue team successfully extinguished the fire, preventing further loss.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com