ADVERTISEMENT

ഗൂഡല്ലൂർ ∙ പന്തല്ലൂരിനടുത്ത് ഏലിയാസ് കടയ്ക്ക് സമീപം പുൽമേടിൽ പുതിയ ആനക്കൂട്ടം. മുണ്ടക്കൈ ചൂരൽമല ഭാഗത്ത് ഉരുൾപൊട്ടലുണ്ടായതിന് ശേഷം പ്രധാനപ്പെട്ട ആനത്താര നഷ്ടപ്പെട്ടതോടെയാണ് ആനക്കൂട്ടം ഈ പ്രദേശങ്ങളിൽ ഇടത്താവളമാക്കിയത്. നിലമ്പൂർ വനത്തിൽ നിന്നുള്ള ആനക്കൂട്ടമാണ് ഇപ്പോൾ ഈ ഭാഗത്ത് നിലയുറപ്പിച്ചത്. മുൻപ് വല്ലപ്പോഴും വന്നു പോകുന്ന ആനക്കൂട്ടങ്ങൾ മാത്രമാണ് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. പ്രകൃതിദുരന്തം ഉണ്ടായതിനു ശേഷം ഈ ഭാഗത്തേക്ക് വ്യാപകമായി ആനക്കൂട്ടങ്ങൾ വന്നു തുടങ്ങി. സാധാരണ വന്നുപോകുന്ന ആനക്കൂട്ടങ്ങളല്ല ഇപ്പോൾ ഇവിടെ കാണുന്നതെന്ന് വനം വകുപ്പ് ജീവനക്കാർ പറഞ്ഞു. തുലാവർഷം കൂടി പെയ്തൊഴിഞ്ഞാൽ മാത്രമായിരിക്കും ആനക്കൂട്ടങ്ങളുടെ മടക്കയാത്ര ആരംഭിക്കുക. ആനക്കൂട്ടങ്ങൾ ഈ പ്രദേശത്ത് വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. രാത്രിയായാൽ ഗൂഡല്ലൂർ - ചേരമ്പാടി റോഡിലേക്കിറങ്ങും. വാഹനങ്ങളുടെ നേരെ പാഞ്ഞടുക്കും. 

English Summary:

Driven from their traditional corridor by a devastating landslide, an elephant herd from Nilambur forest has taken up residence near Pantallur. This unprecedented situation has created challenges, including crop damage and dangerous encounters on the Gudalur-Cherambadi road. Forest officials believe the elephants will remain until the monsoon season ends, highlighting the impact of habitat loss on wildlife and communities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com