ADVERTISEMENT

തേഞ്ഞിപ്പലം ∙ 2 മാസമായി കാലിക്കറ്റ് സർവകലാശാലാ പാർക്കിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ക്യാംപസിന്റെ കാവലിന് 75 സുരക്ഷാ ഉദ്യോഗസ്ഥർ വേണ്ട സ്ഥാനത്ത് നിലവിൽ 45 പേരായി കുറഞ്ഞ സാഹചര്യത്തിൽ പാർക്കിൽ നിയോഗിക്കാൻ ആളില്ലെന്നതാണ് പ്രതിസന്ധി.  നടപ്പാതയിലെ വഴുപ്പ് കാരണം അത് നീക്കൽ അടക്കമുള്ള ജോലികൾക്കായി 15 ദിവസത്തേയ്ക്ക് അടച്ചതായിരുന്നു. യൂണിവേഴ്സിറ്റി ജീവനക്കാർക്കും വിദ്യാർഥികൾക്കും പാർക്കിൽ പ്രവേശനം നിർബന്ധിത സാഹചര്യങ്ങളിൽ അനുവദിക്കാറുണ്ടെന്നു മാത്രം. 

ചെറിയ ഫീസ് നിരക്കോടെ തുറക്കാൻ നേരത്തെ ആലോചിച്ചിരുന്നു. ടിക്കറ്റ് കൗണ്ടർ അടക്കമുള്ള സൗകര്യം പക്ഷെ ഇനിയും ആയിട്ടില്ല.  അതേസമയം പാർക്ക് പൊതുജനങ്ങൾക്കായി ഉടൻ തുറക്കണമെന്ന് സിൻഡിക്കറ്റ് അംഗം ടി.ജെ.മാർട്ടിൻ ആവശ്യപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരെ ഉടൻ നിയോഗിച്ച് പാർക്ക് ജനോപകാരപ്രദമാക്കണം.  അതേസമയം, പാർക്ക് വൈകാതെ തുറക്കുമെന്നും അതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും വിസി ഡോ. പി.രവീന്ദ്രൻ അറിയിച്ചു.

English Summary:

Calicut University Park has been inaccessible to the public for two months due to a lack of security personnel. Despite maintenance work being completed, the park remains closed, frustrating locals. While staff and students have limited access, a syndicate member demands immediate reopening for everyone. The Vice Chancellor assures the public that steps are being taken to address the issue and reopen the park soon.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com