ADVERTISEMENT

മലപ്പുറം∙ പി.വി.അൻവർ ഉയർത്തിവിട്ട ആരോപണത്തിന്റെ അലയൊലികൾ അന്തരീക്ഷത്തിൽ നിൽക്കെ, കെ.ടി.ജലീൽ എംഎൽഎ നാളെ എന്തു പറയുമെന്ന ആകാംക്ഷയിൽ സിപിഎം. നാളെ നടക്കുന്ന പുസ്തക പ്രകാശനച്ചടങ്ങിനു പിന്നാലെ ചില കാര്യങ്ങൾ തുറന്നുപറയുമെന്ന് ജലീൽ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നു വ്യക്തമാക്കിയ ജലീലിന്റെ തുറന്നുപറച്ചിൽ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുമോ എന്നാണ് സിപിഎമ്മിന്റെ ആശങ്ക.

പറയാനുള്ളതു നാളെ പറയുമെന്ന് ആവർത്തിച്ച് ജലീൽ സസ്പെൻസ് നിലനിർത്തുകയും ചെയ്യുന്നു. ആർഎസ്എസ് ബന്ധമുൾപ്പെടെ പൊലീസിനെതിരെ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളോട് യോജിക്കുന്നതായി ജലീൽ നേരത്തേ പറഞ്ഞിരുന്നു. അതിനുപ്പുറത്തേക്ക് ജലീലിനു എന്തു പറയാനുണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. 

English Summary:

Following allegations by P.V. Anwar that have caused ripples within the CPM, K.T. Jaleel's upcoming statement is causing anxiety within the party. Jaleel's previous support for Anwar's claims, coupled with his announcement of withdrawing from electoral politics, has fueled speculation about the content of his statement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com