പ്രിയങ്ക എന്ന ആൾക്കൂട്ടം; റോഡ് ഷോയ്ക്ക് ഇരുവശങ്ങളിലുമായി അണിനിരന്നത് വൻ ജനകൂട്ടം– ചിത്രങ്ങൾ

Mail This Article
ചുങ്കത്തറ ∙ വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഘടിച്ചിച്ച കോർണർ യോഗത്തിൽ ആയിരങ്ങളെത്തി. മാർത്തോമ്മാ കോളജ് ജംക്‌ഷൻ മുതൽ ബസ് സ്റ്റാൻഡ് പരിസരം വരെ റോഡിനിരുവശവും ആളുകൾ തടിച്ചുകൂടിയിരുന്നു. കാർഷിക മേഖല കൂടിയായതിനാൽ കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റ അവഗണന പ്രസംഗത്തിൽ പ്രത്യേകം എടുത്തുപറഞ്ഞു. കോർപറേറ്റുകളുടെ 16 ലക്ഷം കോടി കടം എഴുതിത്തള്ളിയ മോദി കർഷകകടത്തിന്റെ കാര്യത്തിൽ മൗനം പാലിച്ചു. റബറിന് മിനിമം താങ്ങുവില നൽകാൻ പണമില്ലെന്നാണ് പറഞ്ഞതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ശശി തരൂർ എംപി, പി.വി.അബ്ദുൽ വഹാബ് എംപി. ഇ.ടി.മുഹമ്മദ് ബഷീർ എംപി, ആന്റോ ആന്റണി എംപി, ഹൈബി ഈഡൻ എംപി, എ.പി.അനിൽ കുമാർ എംഎൽഎ, ടി.വി.ഇബ്രാഹിം എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ എം.ലിജു, ആര്യാടൻ ഷൗക്കത്ത്, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, പി.ടി.അജയ്മോഹൻ, ടി.പി.അഷ്റഫലി, വി.എ.കരീം, എൻ.എ.കരീം, സി.എച്ച്.ഇക്ബാൽ, എ.ഗോപിനാഥ്, ബാബു തോപ്പിൽ, പാലോളി മെഹബൂബ്, താജാ സക്കീർ, പറമ്പിൽ ബാവ തുടങ്ങിയവർ പങ്കെടുത്തു.

ഊർങ്ങാട്ടിരി ∙ പ്രിയങ്ക ഗാന്ധിയുടെ കോർണർ യോഗത്തിനെത്തിയത് വൻജനക്കൂട്ടം. ഏറനാട് നിയോജക മണ്ഡലത്തിലെ ആദ്യ സ്വീകരണമായിരുന്നു തെരട്ടമ്മലിൽ. പത്തനാപുരം ജംക്‌ഷൻ മുതൽ തെരട്ടമ്മലിൽ ഒരുക്കിയ പ്രധാനവേദി വരെ റോഡ് ഷോയ്ക്ക് ഇരുവശങ്ങളിലുമായി സ്ത്രീകളും കുട്ടികളും അണിനിരന്നു. രാഹുൽ ഗാന്ധിയെ ചേർത്തു നിർത്തിയുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം ആവേശം നിറച്ചു. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ മുൻഗാമികളുടെ പങ്ക് പരാമർശിച്ചതും ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുള്ള സ്നേഹ പ്രകടനവും വലിയ പ്രചോദനമായി. ഇന്ത്യയുടെ സ്വത്വത്തിനുവേണ്ടി നിലകൊണ്ട നാട്ടിൽ സ്ഥാനാർഥി ആകാൻ കഴിഞ്ഞതും വിദ്വേഷത്തിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട ആദ്യം തുറന്നതു വയനാട്ടിലാണെന്നുമുള്ള ഉറച്ച വാക്കുകൾ കരഘോഷത്തോടെയാണു നാട് ഏറ്റെടുത്തത്.

ഏറനാട്ടിൽനിന്നു ഭൂരിപക്ഷം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള പി.കെ.ബഷീർ എംഎൽഎയുടെ നിർദേശത്തോടെയായിരുന്നു തുടക്കം. നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ ഗഫൂർ കുറുമാടൻ, കെ.പി.നൗഷാദലി, കെ.കെ.അബ്ദുല്ലക്കുട്ടി, അജീഷ് എടാലത്ത്, പി.പി.സഫറുല്ല, എം.പി.മുഹമ്മദ്, സി.ടി.റഷീദ്, കണ്ണഞ്ചേരി അബ്ദുൽ ഹമീദ്, അനൂപ് മൈത്ര, പാലത്തിങ്ങൽ ബാപ്പുട്ടി, പി.ചേക്കു മുസല്യാർ, മുജീബ് ത്രാവോട്ട്, വി.പി.അബ്ദുറഊഫ്, ഷിജോ ആന്റണി, സി.ടി.അബ്ദുറഹിമാൻ, കെ.മുഹമ്മദ് അബൂബക്കർ, പി.കെ.അബ്ദുറഹ്മാൻ, എൻ.കെ.അബ്ദുല്ല, കെ.അബ്ദുൽ ലത്തീഫ്, എം.സത്യൻ, എം.മുനീർ, ടെസി സണ്ണി, കെ.കെ.സുജേഷ്, ഇട്ടപ്പാടൻ ഗോവിന്ദൻ, പി.ടി.മുഹമ്മദ് സുധീർ, എൻ.കെ.യൂസുഫ് എന്നിവർ റോഡ് ഷോക്ക് നേതൃത്വം നൽകി.



