ADVERTISEMENT

ഡോക്ടർ നിയമനം
∙ വളാഞ്ചേരി നഗരസഭ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഈവനിങ് ഒപിയിൽ താൽക്കാലിക ഡോക്ടറുടെ ഒഴിവുണ്ട്. ടിസിഎംസി റജിസ്ട്രേഷനുള്ള യോഗ്യരായവർ ‍ഡിസംബർ 2ന് അകം പിഎച്ച്സിയിൽ അപേക്ഷ നൽകണം. ജില്ലാ മെഡിക്കൽ ഓഫിസിൽ 5ന് 10ന് അഭിമുഖം.

ഗതാഗത നിയന്ത്രണം
∙ പട്ടിക്കാട് വടപുറം സംസ്ഥാന പാതയിൽ ആക്കപ്പറമ്പ് മുതൽ പട്ടിക്കാട് വരെയുള്ള നാലര കിലോമീറ്റർ ദൂരത്തിൽ നവീകരണം നടക്കുന്നതിനാൽ ഇന്നു മുതൽ 10 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു. പാണ്ടിക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ആക്കപ്പറമ്പ്–മേലാറ്റൂർ വഴി പെരിന്തൽമണ്ണ ഭാഗത്തേക്കു പോകണം. പെരിന്തൽമണ്ണ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കാര്യാവട്ടം–മേലാറ്റൂർ വഴിയാണു പോകേണ്ടത്.

സമ്പർക്ക ക്ലാസ് 
∙ അടയ്ക്കാക്കുണ്ട് ക്രസന്റ് എച്ച്എസ്എസിൽ പ്രൈവറ്റായി റജിസ്റ്റർ ചെയ്ത പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കുള്ള സമ്പർക്ക ക്ലാസ് ഇന്നു രാവിലെ 10ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com