ADVERTISEMENT

പെരിന്തൽമണ്ണ ∙ സ്വർണക്കവർച്ചക്കേസിൽ പ്രതിയായ അർജുൻ (28) സ്വർണം കടത്തിയ കാർ ഇന്നലെ പീച്ചിയിൽ നിന്ന് സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. കവർച്ചയ്‌ക്കുശേഷം ചെർപ്പുളശേരിക്കടുത്ത് സംഘാംഗങ്ങൾക്കായി കാത്തുനിന്ന അർജുൻ ഈ കാറിലാണ് കവർച്ച ചെയ്‌ത സ്വർണവും 4 പ്രതികളെയും മിഥുന്റെ വീട്ടിലെത്തിച്ചത്. കൃത്യം നടത്തുന്നതിനു മുൻപ് സലീഷും നിജിൽരാജും പെരിന്തൽമണ്ണയിലെത്തി നിരീക്ഷണം നടത്താനുപയോഗിച്ച ബൈക്കും പൊലീസ് മണ്ണുത്തിയിൽ നിന്ന് ഇന്നലെ കണ്ടെടുത്തു. അർജുൻ ഉൾപ്പെടെയുള്ള 4 പ്രതികളുമായി പൊലീസ് ഇന്നലെ തൃശൂരിലെ വിവിധ ഭാഗങ്ങളിൽ തെളിവെടുപ്പ് നടത്തി. അർജുന് പുറമേ സലീഷ്(35), സതീഷ്(46), നിജിൽ രാജ്(35) എന്നീ പ്രതികളെയും തെളിവെടുപ്പിന് കൊണ്ടു പോയിരുന്നു. 2020 ൽ മണ്ണുത്തിയിൽ അടിപിടിയുമായി ബന്ധപ്പെട്ട് കൊലപാതക ശ്രമത്തിനും തൃശൂരിൽ 2018 ൽ വീട് കയറി ആക്രമിച്ചതിനും അർജുന്റെ പേരിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

പൊലീസിന്റെ കസ്‌റ്റഡി കാലാവധി അവസാനിച്ചതിനാൽ നിജിൽരാജ് (35), പ്രഭിൻലാൽ (29) എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. അർജുൻ ഉൾപ്പെടെ സതീഷ്, ലിസൺ, സലീഷ്, മിഥുൻ എന്ന അപ്പു എന്നിവർ 4 വരെ പൊലീസ് കസ്‌റ്റഡിയിലുണ്ടാകും. കേസിൽ നേരിട്ട് പങ്കാളികളായ 4 പേർ ഉൾപ്പെടെ 5 പേരെ ഇനിയും പിടികിട്ടാനുണ്ട്. കഴിഞ്ഞ 21 ന് രാത്രിയിലാണ് കട അടച്ച് വീട്ടിലേക്ക് സ്‌കൂട്ടറിൽ മടങ്ങുമ്പോൾ ജ്വല്ലറി ഉ‌‌‌ടമകളായ സഹോദരങ്ങളെ ആക്രമിച്ച് 3.2 കിലോ സ്വർണം കവർച്ച ചെയ്‌തത്.  13 പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. കവർച്ച ചെയ്യപ്പെട്ട പ്രതികളിൽ നിന്ന് 1.723 കിലോഗ്രാം സ്വർണവും 32,79,500 രൂപയും പൊലീസ് കണ്ടെ‌ടുത്തിരുന്നു.

English Summary:

In a significant development in the Perinthalmanna gold robbery case, police have apprehended five individuals and recovered the car and motorcycle used in the crime. The main accused, Arjun, was apprehended in Peechi along with four accomplices. The investigation has led the police to various locations in Thrissur for evidence collection.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com