വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കി ലക്ഷങ്ങള്‍ തട്ടി: സൂത്രധാരൻ മുംബൈയിൽ പിടിയിൽ

Mail This Article
മുംബൈ / മലപ്പുറം ∙ മലപ്പുറത്ത് പ്രവർത്തിക്കുന്ന പ്രമുഖ മെഡിക്കൽ സ്ഥാപനത്തിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കി ലക്ഷങ്ങള്‍ തട്ടിയ സൂത്രധാരനെ മുംബൈയില്‍ വച്ച് മലപ്പുറം സൈബർ പൊലീസ് അറസ്റ്റു ചെയ്തു. കേസിലെ പ്രധാന സൂത്രധാരന്‍ നിസാര്‍ സാന്‍ജെ എന്നയാളെയാണ് മുബൈയില്‍ എത്തി നിരീക്ഷണം നടത്തി സാഹസികമായി പിന്തുടര്‍ന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിർദ്ദേശ പ്രകാരം മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി സാജു കെ. എബ്രഹാമാണ് സംഘത്തെ ഏകേപിപിച്ചത്. സൈബർ പോലീസ് ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ ഐ.സി. ചിത്തരഞ്ജന്‍, സൈബര്‍ ടീം അംഗങ്ങളായ എസ്ഐ അബ്ദുല്‍ ലത്തീഫ്, എഎസ്ഐമാരായ റിയാസ് ബാബു, അനീഷ് കുമാര്‍, സിപിഒ ധനൂപ് എന്നിവര്‍ മുബൈയിലെത്തി അന്വേഷണം നടത്തി മുംബൈയിലെ ജെജെ മാര്‍ഗ് എന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ അജയ് എന്നയാളെയും സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയ ട്രാവൽ ഏജന്റ് നരേഷിനെയും രാജസ്ഥാനിൽ നിന്നും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബിലെ മലർക്കോട്ടയിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സഹായിച്ച മറ്റൊരു ട്രാവൽ ഏജന്റിനെയും ഡൽഹി സ്വദേശികളായ അൽ മൻസൂർ, ട്രാവൽ എജന്റ് ഹാത്തിബ് എന്നയാളെയും അറസ്റ്റ് ചെയ്തിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി വിദേശത്തേക്ക് കടന്ന 7 പ്രതികളും പൊലീസ് പിടിയിലായിരുന്നു. വിദേശത്തുള്ള ബാക്കി പ്രതികള്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.