ADVERTISEMENT

വേങ്ങര∙ വിന്റേജ് വാഹനങ്ങളുടെ അപൂർവ സംഗമമായി മലബാർ വിന്റേജ് ക്ലബ്ബിന്റെ മെഗാ മീറ്റപ്പ്. ഓരോ വർഷവും ആദ്യത്തെ ഞായറാഴ്ചയാണ് സംഗമം. പൂർവികർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ പുതുതലമുറയ്ക്കു പരിചയപ്പെടുത്താനാണു പ്രദർശനം. അപൂർവമായുള്ള 1961 മോഡൽ കൊമ്പി വാൻ, മോറിസ്  മൈനർ, ഫിയറ്റ്, ബെൻസ്, ലാൻഡ്‌റോവർ, വില്ലിസ് ജീപ്പ്, കൊറോള, ഇരുചക്ര വാഹനങ്ങളായ ജാവ, എസ്‌ടി, ലാംബി, ലംബരേറ്റ ഓട്ടോയും പരിപാടിയുടെ ഭാഗമായി. കെ.പി.സബാഹ് ഉദ്ഘാടനം ചെയ്തു. അനീഷ് നിലമ്പൂർ, ശിഹാബ് എടപ്പാൾ, സൈനുദ്ദീൻ വേങ്ങര, ഷമീം എടപ്പാൾ, മുഹ്സിൻ കൊണ്ടോട്ടി,ക്ലബ് സെക്രട്ടറി ഫൈസൽ പുല്ലിതൊടിക, പ്രസിഡന്റ് രഘു പയ്യനാട്, വൈസ് പ്രസിഡന്റ് റാഫി എന്നിവർ നേതൃത്വം നൽകി.

English Summary:

Malabar Vintage Club's Vengara meet showcased rare vintage vehicles. The annual event introduces younger generations to classic cars and bikes like the Kombi van, Morris Minor, and Jawa.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com