‘അറബ് രാജ്യങ്ങളുമായി അക്കാദമിക് ബന്ധങ്ങൾ സജീവമാക്കണം’
Mail This Article
തേഞ്ഞിപ്പലം ∙ ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം അക്കാദമിക് തലങ്ങളിൽ കൂടുതൽ സജീവമാക്കണമെന്ന് കാലിക്കറ്റ് സർവകലാശാലയിൽ സംഘടിപ്പിച്ച ഇൻഡോ– അറബ് രാജ്യാന്തര സമ്മേളനം ആവശ്യപ്പെട്ടു. ചെമ്മാട് ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി റൂബി ജൂബിലിയോടനുബന്ധിച്ച് കാലിക്കറ്റ് സർവകലാശാലാ അറബിക് പഠന വിഭാഗം, ലീഗ് ഓഫ് യൂണിവേഴ്സിറ്റീസ് എന്നിവയുമായി സഹകരിച്ച് നടത്തിയ സമ്മേളനം സമാപിച്ചു. ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ പ്രസക്തിയും പഠന വിധേയമാക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിക്കുന്ന പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്.
ഈജിപ്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ എൻജിനിയറിങ് ഡീൻ അലഹ ഈസ അഹമ്മദ് അൽ ഖൂലി അടക്കമുള്ള പ്രമുഖരാണ് വിവിധ സെഷനുകൾ നിയന്ത്രിച്ചത്. വിദേശ പ്രതിനിധികളും സമ്മേളനത്തിന് എത്തിയിരുന്നു. ഡോ. മുഹമ്മദ് അബ്ദുല്ല മഗ്‌രീബി (ലബനൻ), വലീദ് അബ്ദുൽ മുൻഇം, ഹാതിം സാല അബ്ദുൽ ലത്തീഫ്, മുഹമ്മദ് അൽറൂമി, ഡോ. മുഹമ്മദലി ഹസൻ സെൻഹൂർ തുടങ്ങിയവർ പ്രസംഗിച്ചു.