മലപ്പുറം ജില്ലയിൽ ഇന്ന് (09-01-2024); അറിയാൻ, ഓർക്കാൻ
Mail This Article
കടകശ്ശേരി ഐഡിയൽസ്‌കൂളിൽ ട്രയൽസ്; എടപ്പാൾ ∙ സംസ്‌ഥാന കായികമേളയിൽ ഹാട്രിക് ചാംപ്യൻപട്ടം നേടിയ കടകശ്ശേരി ഐഡിയൽ സ്‌കൂളിൽ കായിക താരങ്ങൾക്ക് അവസരം. 12ന് രാവിലെ 9ന് മുതൽ ഐഡിയൽ ക്യാംപസിൽ നടക്കുന്ന സിലക്‌ഷൻ ട്രയലിൽ 7–ാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ള കുട്ടികൾക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന അത്‍ലറ്റുകൾക്ക് സ്കോളർഷിപ്പോടെ പഠനവും പരിശീലനവും. ഫോൺ:9048159494, 9995420708.
ഐഎച്ച്ആർഡികോഴുകൾ
∙ തവനൂർ ഐഎച്ച്ആർഡി കേന്ദ്രത്തിൽ ആരംഭിക്കുന്ന പിജിഡിസിഎ, ഡിസിഎ, ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓട്ടോമോഷൻ തുടങ്ങിയ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് സൗജന്യ പഠനത്തോടൊപ്പം സ്റ്റൈപ്പെന്റും ലഭിക്കും. 15നുള്ളിൽ അപേക്ഷ നൽകണം. 9188125720.
കെടാവിളക്ക് സ്‌കോളർഷിപ്
∙ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ 1 മുതൽ 8 വരെ ക്ലാസുകളിലുള്ള ഒബിസി വിദ്യാർഥികൾക്ക് പ്രതിവർഷം 1500 രൂപ വീതം അനുവദിക്കുന്ന കെടാവിളക്ക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in. മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 90 ശതമാനമോ അതിലധികമോ മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. സ്കൂളിൽ നൽകേണ്ട അവസാന തീയതി: 20.
അദാലത്ത് മാറ്റി
∙ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ 13ന് മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിങ് ഓഫിസിൽ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന അദാലത്ത് മാറ്റി. പുതുക്കിയ തീയതി പിന്നീട്.
പുരസ്കാരം
∙ കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കൾക്കുള്ള ഉന്നത വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി, പിജി, പ്രഫഷനൽ ഡിഗ്രി, പ്രഫഷണൽ പിജി, ടിടിസി, ഐടിഐ, പോളി ടെക്‌നിക്, ജനറൽ നഴ്‌സിങ്, ബിഎഡ്, മെഡിക്കൽ ഡിപ്ലോമ തുടങ്ങിയവയിൽ ആദ്യ ചാൻസിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ 31ന് വൈകുന്നേരം 5 വരെ സ്വീകരിക്കും. www.agriworkersfund.org. 0483-2732001.
തീയതി നീട്ടി
∙ സ്റ്റേറ്റ് റിസോഴ്സ് സെന്റർ (എസ്ആർസി) കമ്യൂണിറ്റി കോളജ് ജനുവരിയിൽ സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ മാർഷ്യൽ ആർട്‌സ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ചു. അവസാന തീയതി 31.www.srccc.in. 9207488881, 9947900197.
∙ ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിങ് കോഴ്സിനുള്ള തീയതിയും 31 വരെ നീട്ടി. യോഗ്യത ബിരുദം. https://app.scccc.in/register എന്ന ലിങ്ക് വഴി അപേക്ഷിക്കണം. www.srccc.in. 8590622799.
അധ്യാപക ഒഴിവ്
∙ കുറ്റിപ്പുറം പേരശ്ശനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം അധ്യാപക തസ്തികയിലെ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നാളെ രാവിലെ 10.30ന് നടക്കും. ഉദ്യോഗാർഥികൾ രേഖകളുമായി സ്കൂളിൽ എത്തണം.