മലപ്പുറം ജില്ലയിൽ ഇന്ന് (10-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
∙അടുത്ത 2 ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
കാലാവസ്ഥ
∙തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത
വൈദ്യുതി മുടക്കം
∙ പൂക്കോട്ടുംപാടം സെക്ഷൻ പരിധിയിൽ പായമ്പാടം സ്കൂൾ, വട്ടപ്പാടം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
∙ ഇന്ന് 9:30 മുതൽ ഒന്നു വരെ ചന്ദനംകുളങ്ങര ട്രാൻസ്ഫോമറിന് കീഴിൽ വൈദ്യതി മുടങ്ങും.
ജലവിതരണം തടസ്സപ്പെടും
∙കഞ്ഞിപ്പുര–മൂടാൽ ബൈപ്പാസ് റോഡ് നിർമാണത്തിന്റെ ഭാഗമായി ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ ഇന്നുമുതൽ 12വരെ കുറ്റിപ്പുറം ജലനിധിയിലേക്കുള്ള ജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അറിയിച്ചു.
നിയമനം
∙ അരീക്കോട് ഗവ.ഐടിഐയിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലിഷ്)
∙ ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്കുള്ള അഭിമുഖം 14 ന് 10.30ന്.
∙ കീഴുപറമ്പ് ജിവിഎച്ച്എസ്എസിൽ എച്ച്എസ്ടി മലയാളം അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 13ന് 10 ന്.