ADVERTISEMENT

തിരൂർ ∙ ചമ്രവട്ടം പാലത്തിന്റെ അപ്രോച്ച് റോഡ് നവീകരണം നാളെ തുടങ്ങും. ഏറെ മുറവിളികൾക്കൊടുവിലാണ് റോഡ് നവീകരണം തുടങ്ങുന്നത്. മാസങ്ങളായി പാലത്തിലേക്കുള്ള ഇരുഭാഗത്തെയും അപ്രോച്ച് റോഡുകൾ പാടേ തകർന്നു കിടക്കുകയാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡ് ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പാലത്തിനു സമീപം വലിയ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ചില സംഘടനകൾ പാറപ്പൊടിയും മറ്റുമെത്തിച്ച് കുഴികൾ അടയ്ക്കാനുള്ള ശ്രമവും നടത്തിയിരുന്നു. റോഡുകൾ തകർന്നു കിടക്കുന്ന പ്രശ്നം ചൂണ്ടിക്കാട്ടി ‘മനോരമ’ വാർത്തകൾ നൽകിയിരുന്നു.

ഇതേ തുടർന്ന് നടപടി സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രവൃത്തി തുടങ്ങുന്നത്. നവീകരണം നടത്തുന്ന സമയത്ത് പാലത്തിലൂടെയുള്ള ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരൂർ ഭാഗത്തു നിന്ന് വരുന്ന വലിയ വണ്ടികളും ചരക്കു വണ്ടികളും ബിപി അങ്ങാടി ബൈപാസ് വഴി കയറി കുറ്റിപ്പുറത്തെത്തി ദേശീയപാത വഴിയും പൊന്നാനിയിൽ നിന്നു വരുന്ന വാഹനങ്ങൾ ചമ്രവട്ടം പാലത്തിലേക്കു കടക്കാതെ ദേശീയ പാതയിലേക്കു കയറിയും വേണം യാത്ര തുടരാൻ.

English Summary:

Chamravattom Bridge renovation: The dilapidated approach roads to the Chamravattom bridge in Tirur will finally undergo renovation, starting tomorrow, following widespread public protests and media attention. Traffic restrictions will be implemented during the construction period.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com