ADVERTISEMENT

വണ്ടൂർ ∙ വാണിയമ്പലത്തു അമിത ഉയരത്തിൽ മരം കയറ്റിവന്ന ലോറി റെയിൽവേ സ്ഥാപിച്ച ഹൈറ്റ് ഗേജിൽ തട്ടി തടിക്കഷണങ്ങൾ റോഡിൽ വീണു. തൊട്ടുപുറകിൽ ബൈക്കിൽ എത്തിയ കുടുംബം തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഷൊർണൂർ–നിലമ്പൂർ പാത വൈദ്യുതീകരിച്ചപ്പോഴാണു ശേഷികൂടിയ ലൈനിൽ തട്ടി അപകടം ഉണ്ടാകാതിരിക്കാൻ ലെവൽക്രോസിന് ഇരുഭാഗത്തും ഹൈറ്റ് ഗേജ് സ്ഥാപിച്ചത്. ലോറിയുടെ മുകൾ ഭാഗം ലോഹ ഉയരത്തടയിൽ തട്ടി കയർ പൊട്ടിയാണു മരത്തടികൾ റോഡിൽ വീണത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഹോംഗാർഡും ട്രോമകെയർ യൂണിറ്റ് സെക്രട്ടറി പി.ഉണ്ണിക്കൃഷ്ണനും ചേർ‍ന്നു ലോറി സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിട്ടു.

English Summary:

Height gauge accident near Vandoor narrowly avoids tragedy. A timber lorry, exceeding the permitted height, struck a newly installed height restriction device near Vaniyambalam, causing timber to fall onto the road, narrowly missing a family.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com