ADVERTISEMENT

കുറ്റിപ്പുറം ∙ ഹണി ട്രാപ്പിലൂടെ എടപ്പാൾ സ്വദേശിയായ യുവാവിന്റെ 10 ലക്ഷം രൂപ കവർന്ന ദമ്പതികൾ പിടിയിൽ. അസം സ്വദേശികളും കുറ്റിപ്പുറം തങ്ങൾപടിയിലെ താമസക്കാരുമായ യാസ്മിൻ ആലം (27), ഭാര്യ ഖദീദ ഖാത്തൂൻ (26) എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്.എടപ്പാളിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവുമായി സൗഹൃദം സ്ഥാപിച്ച യാസ്മിൻ ഇയാളെ തങ്ങൾപടിയിലുള്ള ലോഡ്ജിൽ എത്തിച്ച് യുവാവും ഖദീദയുമൊത്തുള്ള വിഡിയോ രഹസ്യമായി ചിത്രീകരിക്കുകയുമായിരുന്നു. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണു പല തവണയായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.

യുവാവ് സഹോദരിയിൽ നിന്നടക്കം വലിയ തുക കടം വാങ്ങാൻ തുടങ്ങിയതോടെയാണു സംഭവം പുറത്തുവരുന്നത്. യുവാവ് നൽകിയ പരാതിയെത്തുടർന്നാണ് കുറ്റിപ്പുറം പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്നു മൊബൈൽ ഫോണും ചിത്രീകരിച്ച വിഡിയോകളും കണ്ടെടുത്തു. യുവാവിൽ നിന്ന് പണം കൈപ്പറ്റിയ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുറ്റിപ്പുറം സിഐ കെ.നൗഫൽ, പ്രിൻസിപ്പൽ എസ്ഐ എ.എം.യാസിർ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്. എസ്ഐ കെ.ശിവകുമാർ, എഎസ്ഐമാരായ സുധാകരൻ, സഹദേവൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

English Summary:

Honey trap leads to ₹10 lakh fraud in Edappal. Two women from Assam were arrested by Kerala police for defrauding a young man through an elaborate online scheme.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com