മലപ്പുറം ജില്ലയിൽ ഇന്ന് (11-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
കിഡ്സ് ഫെസ്റ്റ് ഇന്ന്: വളാഞ്ചേരി ∙ മലപ്പുറം സഹോദയ സ്കൂൾ കോംപ്ലക്സ് പെരിന്തൽമണ്ണ മേഖലാ കിഡ്സ് ഫെസ്റ്റ് (ബ്ലോസം ‘25) ഇന്ന് പൂക്കാട്ടിരി സഫ ക്യാംപസിൽ. നഴ്സറി, ഒന്ന്, രണ്ട്, ക്ലാസുകളിലെ കുട്ടികളെ രണ്ടു കാറ്റഗറികളാക്കി 10 വേദികളിലായാണ് മത്സരങ്ങൾ. 53 ഇനങ്ങളിലായി ആയിരം കുട്ടികൾ പങ്കെടുക്കും.രാവിലെ 9ന് എടയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.പി.ഹസീന ഇബ്രാഹിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ കൺവീനർ യു.എ.ഷമീർ, സ്കൂൾ പ്രിൻസിപ്പൽ എ.മുഹമ്മദ് മുസ്തഫ, സി.എം.പ്രജീഷ്കുമാർ, ടി.മിക്‌ദാദ് എന്നിവർ അറിയിച്ചു.
ഡോക്ടർ
∙ നന്നംമുക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപിയിൽ ഡോക്ടറുടെ ഒഴിവ്. അഭിമുഖം 14ന് 9.30ന് ജില്ലാ മെഡിക്കൽ ഓഫിസിൽ. ആധാർ കാർഡും ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി എത്തണം.
∙ തെന്നല കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒപിയിലേക്ക് ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം 14 ന് രാവിലെ 9.30 ന് മലപ്പുറം ഡിഎംഒ ഓഫിസിൽ നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.
അസി. എൻജിനീയർ
∙ വളാഞ്ചേരി നഗരസഭാ ഓഫിസിൽ അസി. എൻജിനീയർ തസ്തികയിലേക്കുള്ള അഭിമുഖം 16നു രാവിലെ 10.30ന്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
അധ്യാപകർ
∙ തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി പൊളിറ്റിക്കൽ സയൻസ് അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ 13 ന് രാവിലെ 10 ന് സ്കൂൾ ഓഫിസിൽ ഹാജരാകണം.
ഭൂമി റജിസ്ട്രേഷന് സ്വീപ്പർ ഒഴിവ്
∙ തുവ്വൂർ ഗവ. ഹൈസ്കൂളിൽ സ്വീപ്പർ തസ്തികയിലേക്ക് ദിവസവേതനത്തിന് നിയമനം നടത്തുന്നു. അഭിമുഖം 13ന് 11ന്.