ടാങ്കർ ലോറിയും കാറും ഇടിച്ച് 3 പേർക്ക് പരുക്ക്

Mail This Article
×
താനൂർ ∙ ഓലപ്പീടിക തിരിവിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. കഴിഞ്ഞ ദിവസം രാത്രി 11.45നാണ് അപകടം. പരപ്പനങ്ങാടിയിൽ നിന്ന് തിരൂർ ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയാണ് എതിർദിശയിൽ പോവുകയായിരുന്ന കാറിൽ ഇടിച്ചത്. ഇതിൽ സഞ്ചരിച്ച 3 പേർക്കാണ് പരുക്ക്. ഇവരെ സമീപങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഏറെ നേരം താനൂർ പരപ്പനങ്ങാടി മുഖ്യപാതയിൽ ഗതാഗതതടസ്സം നേരിട്ടു. രാവിലെയാണ് ടാങ്കർ ലോറി മാറ്റിയത്. പരപ്പനങ്ങാടി, താനൂർ പൊലീസും ടിഡിആർഎഫ് അംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
English Summary:
Olappeedika turn accident leaves three injured. A collision between a tanker lorry and a car at Olappeedika turn resulted in three injuries late last night.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.