മലപ്പുറം ജില്ലയിൽ ഇന്ന് (24-01-2025); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം
∙ ഇന്ന് 9.30 മുതൽ 2 വരെ ചന്ദനംകുളങ്ങര ട്രാൻസ്‌ഫോമറിനു കീഴിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
∙ മൂക്കുതല വടക്കുമുറി ജിഎംഎൽപി സ്കൂളിൽ അധ്യാപക ഒഴിവ്. താൽപര്യമുള്ളവർ 27 ന് 11.30 നു സ്കൂൾ ഓഫിസിൽ എത്തണം
പ്ലമർ നിയമനം
കോട്ടയ്ക്കൽ ∙ കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റിക്കു കീഴിലുള്ള എൻജിനീയറിങ് വിഭാഗത്തിൽ പ്ലമർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷകൾ 28ന് 5ന് അകം നൽകണം. 0483-2751874.
ഗതാഗത നിരോധനം
∙ വളാഞ്ചേരി–അങ്ങാടിപ്പുറം റോഡിൽ നവീകരണം നടക്കുന്നതിനാൽ നാളെ മുതൽ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതത്തിന് ഭാഗികമായി നിരോധനം ഏർപ്പെടുത്തി.
ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ്
∙ ഏലംകുളം പഞ്ചായത്ത് ഓഫിസിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് തസ്‌തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 1 ന് വൈകിട്ട് മൂന്നിനകം അപേക്ഷ നൽകണം.
ഗതാഗത നിരോധനം
∙ വളാഞ്ചേരി–അങ്ങാടിപ്പുറം റോഡിൽ നവീകരണം നടക്കുന്നതിനാൽ നാളെ മുതൽ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതത്തിന് ഭാഗികമായി നിരോധനം ഏർപ്പെടുത്തി. ഈ കാലയളവിൽ പാതയിൽ വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു. മറ്റുവാഹനങ്ങൾ പ്രവൃത്തിയുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ പാലിക്കണം.