ദേശീയ ഗെയിംസ് ട്രയാത്‌ലൺ: മലപ്പുറത്തുനിന്നു രണ്ടു പേർ

Mail This Article
തേഞ്ഞിപ്പലം∙ ഉത്തരാഖണ്ഡിൽ 25ന് തുടങ്ങുന്ന ദേശീയ ഗെയിംസ് ട്രയാത്‌ലൺ മത്സരത്തിനുള്ള കേരള ടീമിൽ ജില്ലയിൽനിന്നു രണ്ടു പേർ. കെ.മുഹമ്മദ് റോഷനും ശ്രീദത്ത് സുധീറും. റോഷൻ ടീം ക്യാപ്റ്റനാണ്. കൊണ്ടോട്ടി തുറക്കൽ സ്വദേശിയായ മുഹമ്മദ് റോഷൻ സൗദി അറേബ്യയിൽ ഏഷ്യൻ ട്രയാത്‌ലൺ ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു വേണ്ടി മത്സരിച്ച താരമാണ്.
ശ്രീദത്ത് സുധീർ വെളിമുക്ക് സ്വദേശിയാണ്. പുരുഷ ടീമിൽ ആലപ്പുഴ സ്വദേശി ജെ.കെ.ഫ്രാൻസിസ് ആണു മൂന്നാമത്തെയാൾ. ടീം നാളെ കൊച്ചിയിൽനിന്നു വിമാനമാർഗം പുറപ്പെടും. കേരള വനിതാ ടീം: എസ്.ഹരിപ്രിയ– ക്യാപ്റ്റൻ (ആലപ്പുഴ), വി.ബി.സേതുലക്ഷ്മി (എറണാകുളം), എം.സാന്ദ്രജ (പാലക്കാട്). കോച്ച്: പി.എസ്.പ്രസാദ്. മാനേജർ: ഷീബ വിജീഷ്. ട്രയാത്‌ലോൺ, ഡ്യുയാത്‌ലൺ മിക്‌സഡ് റിലേ മത്സരങ്ങളിൽ കേരള താരങ്ങൾ പങ്കെടുക്കുന്നുണ്ടെന്നു ട്രയാത്‌ലൺ അസോസിയേഷൻ സംസ്ഥാന ജന.സെക്രട്ടറി പി.ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.