ADVERTISEMENT

നിലമ്പൂർ ∙ ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ ഉൽപാദനം നാമമാത്രം. വേനൽച്ചൂട് കടുത്തു  കാഞ്ഞിരപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞതാണു കാരണം. ശക്തമായ വേനൽമഴ കിട്ടാതെ വന്നാൽ ഈ മാസം മധ്യത്തോടെ ഉൽപാദനം നിർത്തും. 1.5 മെഗാവാട്ടിന്റെ 2, അരമെഗാവാട്ടിന്റെ ഒന്ന് ജനറേറ്റർ ഉപയോഗിച്ചാണ് ഉൽപാദനം.

ഇപ്പോൾ അര മെഗാവാട്ടിന്റെ ജനറേറ്റർ മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്. അതും കഷ്ടിച്ച് 4 മണിക്കൂർ മാത്രം. ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ 2015ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് പദ്ധതി കമ്മിഷൻ ചെയ്തത്. വർഷകാലത്ത് കാഞ്ഞിരപ്പുഴയിലൂടെ ഒഴുകി എത്തുന്ന അധികജലം ഉപയോഗിച്ചു  വൈദുതി ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം.

English Summary:

Aadyanpara hydroelectric project's power generation is critically low due to the reduced water flow in the Kanjirapuzha river. The project, commissioned in 2015, relies heavily on monsoon rains for its operation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com