ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സ തേടുന്ന റിഫയ്ക്കായി നാട്

Mail This Article
വളാഞ്ചേരി ∙ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സ നേരിടുന്ന എൻജിനീയറിങ് കോളജ് വിദ്യാർഥിനി ആയിഷ റിഫയെ (20) സഹായിക്കാൻ നാട് ഒരുമിക്കുന്നു. പൂക്കാട്ടിരിയിലെ മണിയാർകുന്നത്ത് മുസ്തഫയുടെ മകൾ ആയിഷ റിഫ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് കാത്തിരിക്കുന്നത്. കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജ് ഒന്നാം വർഷ വിദ്യാർഥിനിയാണ്. പെരിന്തൽമണ്ണയിലും, കൊച്ചിയിലുമുള്ള സ്വകാര്യ ആശുപത്രികളിലും പുതുച്ചേരി ജിപ്മർ ആശുപത്രിയിലും ചികിത്സയ്ക്ക് ശേഷം ചെന്നൈ അപ്പോളോ ആശുപത്രിയിലേക്കു മാറ്റി. അവിട ചികിത്സയ്ക്ക് 21 ലക്ഷം രൂപയോളം ഇതിനകം ചെലവായി.
ഇനി ശസ്ത്രക്രിയ യ്ക്കു മാത്രം 65 ലക്ഷം രൂപ ചെലവു വരും. അതു സമാഹരിക്കാനുള്ള നിശ്ചയദാർഢ്യത്തിലാണ് നാട്ടുകാർ. ഉദാരമതികളുടെ സഹായ സഹകരണങ്ങളും അഭ്യർഥിച്ചിട്ടുണ്ട്. തയ്യിൽ മുഹമ്മദ്‌ഗഫൂർ (ചെയർ), നസീർ വള്ളൂരാൻ (കൺ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ചികിത്സാ സഹായനിധി സമാഹരിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. വളാഞ്ചേരി ഐഡിബിഐ ശാഖയിൽ അക്കൗണ്ട് തുടങ്ങി. നമ്പർ: 2292104000003735, IFSC IBKL0000209.