ADVERTISEMENT

കരുളായി∙ പടുക്ക വനത്തിൽ ബാലംകുളത്ത് ജനവാസ മേഖലയ്ക്ക് സമീപം പുലി ചത്തത് സ്വാഭാവിക കാരണങ്ങളാലാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഉദരത്തിന്റെ അടിഭാഗത്ത് തുമ്പിക്കൈകൊണ്ട് അടിയേറ്റ ചതവുണ്ടെങ്കിലും അതു മാരകമല്ലെന്നാണു ഡോക്ടർമാരുടെ നിഗമനം. 2ന് ഉച്ച കഴിഞ്ഞ് 4ന് ആണ് 10 വയസ്സ് തോന്നിക്കുന്ന ആൺപുലിയുടെ ജഡം കണ്ടത്.നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാർഗരേഖ പ്രകാരം വെറ്ററിനറി ഡോക്ടർമാരായ കെ.എൻ.നൗഷാദലി, എസ്.ശ്യാം ,ടി.മുഹമ്മദ് റൈനു ഉസ്മാൻ എന്നിവർ ചേർന്നാണു പോസ്റ്റ്മോർട്ടം നടത്തിയത്.

അതോറിറ്റി പ്രതിനിധി ഡോ. അനൂപ് ദാസ്, നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി.ധനിക് ലാൽ, റേഞ്ച് ഓഫിസർ പി.കെ.മുജീബ് റഹ്മാൻ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ ജി.അംജിത്, മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് പി.ഉസ്മാൻ എന്നിവർ സന്നിഹിതരായിരുന്നു. ജഡം ദഹിപ്പിച്ചു.

English Summary:

Natural causes led to the death of a leopard near Balamkulam. A post-mortem examination confirmed the cause of death, with minor injuries deemed non-fatal.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com