വനം വകുപ്പിന്റെ കിണറ്റിലെ മോട്ടർ മോഷ്ടിച്ചു; ജലവിതരണം മുടങ്ങി
Mail This Article
×
നിലമ്പൂർ ∙ അരുവാക്കോട് വനം വകുപ്പിന്റെ കിണറ്റിലെ മോട്ടർ മോഷ്ടിച്ചു. ആർആർടി, ഫ്ലയിങ് സ്ക്വാഡ് ഓഫിസുകൾ, വെറ്ററിനറി ആശുപത്രി, ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകൾ എന്നിവയിലേക്ക് ജലവിതരണം മുടങ്ങി. 4ന് രാത്രി 11.30നു മോട്ടർ പ്രവർത്തിപ്പിച്ചിരുന്നു. പിന്നീട് വെള്ളം കിട്ടാതെ വന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. വനഭൂമിയിൽ അതിക്രമിച്ചു കടന്നതിന് വനം വകുപ്പും മോഷണത്തിന് പൊലീസും കേസെടുത്തു. വീട്ടിക്കുത്ത്, കുളക്കണ്ടം ഭാഗങ്ങളിൽ ആഴ്‌ചകളായി ജലസേചന മോട്ടറുകളുടെ കേബിൾ മോഷണം കർഷകർക്ക് തലവേദനയായി. പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
English Summary:
Nilambur Forest Department motor theft disrupts vital water supply. The theft, discovered after the water stopped, has impacted several Forest Department facilities, prompting police investigation and a filed case.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.