ADVERTISEMENT

തിരൂർ∙ വൈരങ്കോട് വലിയ തീയാട്ടുത്സവത്തിന്റെ ഭാഗമായി പ്രദേശത്തു ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്കു രണ്ടു മുതലാണു നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. പട്ടർനടക്കാവ് വഴി തിരുനാവായ – പുത്തനത്താണി പാതയിലും മുക്കിലപ്പീടിക – പട്ടർനടക്കാവ് പാതയിലും വാഹനങ്ങൾക്കു പ്രവേശനം ഉണ്ടായിരിക്കില്ല. 

കോലൂപ്പാലം – മുക്കിലപ്പീടിക വഴിയും അല്ലൂർ റോഡ് ജംക‍്ഷൻ – മുക്കിലപ്പീടിക വഴിയും വാഹനങ്ങൾ കടത്തിവിടില്ല. ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങൾ കോലൂപ്പാലം – മുക്കിലപ്പീടിക പാതയിലുള്ള വെള്ളരിയിൽ ഓഡിറ്റോറിയം, എഎംഎൽപി സ്കൂൾ തെക്കൻ കുറ്റൂർ ഗ്രൗണ്ട്, പുല്ലൂർ – മുക്കിലപ്പീടിക പാതയിലെ പഴയേടത്ത് ശിവക്ഷേത്ര ഗ്രൗണ്ട്, രണ്ടാൽ – തെക്കൻ കുറ്റൂർ പാതയിലെ എഇഎസ് സ്കൂൾ ഗ്രൗണ്ട്, പെപ്കോ ഫുഡ് പ്രോഡക്ട് ഗ്രൗണ്ട്, അല്ലൂർ പാടം, പുത്തനത്താണി – പട്ടർനടക്കാവ് പാതയിലെ കമാനം റോഡ് ഭാഗത്തെ പാടം, ആതവനാട് പാതയിലെ ടികെബി ഓഡിറ്റോറിയം ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്ക് ചെയ്യണമെന്നു തിരൂർ പൊലീസ് അറിയിച്ചു.

വൈദ്യുതി നിയന്ത്രണം 22 വരെ
∙ വൈരങ്കോട് തീയാട്ടുത്സവത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്കു രണ്ടര മുതൽ വിവിധയിടങ്ങളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകും. ഷാപ്പി‍ൻപടി, പട്ടർനടക്കാവ്, കുണ്ടിലങ്ങാടി, നമ്പ്യാംകുന്ന്, വലിയ പറപ്പൂർ, കൂത്തുകല്ല്, വൈരങ്കോട്, കൈത്തക്കര, കണ്ടംപാറ, ഹിദായത്ത് നഗർ, ചൂണ്ടിക്കൽ, കമ്മറമ്പ്, മേലേപീടിക, മുക്കിലെപ്പീടിക, കുറ്റൂർ എന്നിവിടങ്ങളിലാണു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കാളവരവുകൾ പോകുന്ന മറ്റു ഭാഗങ്ങളിലും ചില സമയങ്ങളിൽ നിയന്ത്രണം ഉണ്ടാകും. 22ന് പുലർച്ചെ രണ്ടു വരെയാണു നിയന്ത്രണം ഏർപ്പെടുത്തിയിക്കുന്നത്.

ഇന്ന് പ്രാദേശിക അവധി
വൈരങ്കോട് വലിയ തീയാട്ടുത്സവം നടക്കുന്നതിനാൽ ഇന്ന് കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുനാവായ, കൽപകഞ്ചേരി, ആതവനാട്, വളവന്നൂർ, തലക്കാട്, കുറ്റിപ്പുറം, മാറാക്കര, തൃപ്രങ്ങോട് എന്നീ പഞ്ചായത്തുകളിലും തിരൂർ നഗരസഭയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഈ സ്ഥലങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾക്കു ഉച്ചയ്ക്കു ശേഷവും അവധി നൽകിയിട്ടുണ്ട്. മുൻ നിശ്ചയിച്ച പ്രകാരം പ്രഖ്യാപിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും കലക്ടർ അറിയിച്ചു.

English Summary:

Valiya Theyyam festival traffic restrictions are in effect in Thirur. Road closures on Thirur-Puthenathani and Mukkilapeedika-Pattarnakav roads begin at 2 PM today due to the Vairankode Theyyam celebrations.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com