ADVERTISEMENT

നിലമ്പൂർ ∙ കരിമ്പുഴ വന്യജീവി സങ്കേതത്തിൽ പടുക്ക സ്റ്റേഷൻ പരിധിയിൽ കരടിയുടെ അസ്ഥികൂടം കണ്ടെത്തി. കരിമ്പുലിയുടേതാണെന്നായിരുന്നു ആദ്യ നിഗമനം. പോസ്റ്റ്മോർട്ടത്തിലാണ് കരടിയുടേതാണൈന്ന് തിരിച്ചറിഞ്ഞത്. കരുളായിയിൽനിന്ന് 25 കിലോമീറ്റർ അകലെ ഒണക്കപ്പാറ മണക്കര ഭാഗത്ത് ആദിവാസികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. ഒണക്കപ്പാറയിൽനിന്നു സംഭവസ്ഥലത്ത് എത്താൻ 5 മണിക്കൂർ നടക്കണം.

കറുത്ത രോമങ്ങൾ കണ്ടതിനാലാണ് കരിമ്പുലിയുടേതെന്ന് കരുതിയത്. 2ന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി.ധനിക് ലാലും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. തുടർന്നു നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാർഗനിർദേശ പ്രകാരം പോസ്റ്റ്മോർട്ടത്തിന് നടപടിയെടുത്തു. വെറ്ററിനറി സർജൻമാരായ ജിനു ജോൺ, ശ്യാം എന്നിവർ പോസ്റ്റ്മോർട്ടം നടത്തി. അപ്പോഴാണ് കരടിയുടേതാണെന്ന് ബോധ്യമായത്.

English Summary:

Bear skeleton discovery near Nilambur highlights the importance of accurate wildlife identification. Further investigation is needed to determine the cause of death.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com