യാത്രക്കാരെ വട്ടംചുറ്റിച്ച് യു ടേണുകൾ; വാഹനം ഓടിയെത്താൻ സമയം കൂടുതൽ എടുക്കുന്നു
Mail This Article
പുത്തനത്താണി∙ ആറുവരിപ്പാതയുടെ ഭാഗമായി നിർമിച്ച സർവീസ് റോഡിൽ വെട്ടിച്ചിറയ്ക്കും പുത്തനത്താണിക്കുമിടയിൽ രണ്ടു യു ടേൺ നിർമിച്ചതു വാഹനങ്ങൾക്കു പ്രയാസമുണ്ടാക്കുന്നതായി പരാതി. വെട്ടിച്ചിറയിൽ ആതവനാട് റോഡ് ജംക്‌ഷൻ കഴിഞ്ഞ് അൽപം മുന്നോട്ടുപോയാൽ ആദ്യത്തെ യു ടേൺ. അത്, മുൻപുള്ള ദേശീയപാതയിലാണ് എത്തുന്നത്. ചുങ്കം വളവിൽനിന്നു കുട്ടികളത്താണി റോഡ് ജംക്‌ഷനിൽ എത്തുന്ന രീതിയിലാണു രണ്ടാമത്തെ യു ടേൺ.
ഇതിനാൽ വെട്ടിച്ചിറയിൽനിന്നു പുത്തനത്താണിയിലേക്കു വാഹനം ഓടിയെത്താൻ സമയം കൂടുതൽ എടുക്കുന്നുണ്ട്. വളവുകൾ അപകടത്തിനും കാരണമാകുന്നു. വലിയ വാഹനങ്ങൾ വളവിൽ കുടുങ്ങി ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതു പതിവായി. സർവീസ് റോഡ് ആറുവരിപ്പാതയ്ക്കു നേരെ നിർമിച്ചാൽ പ്രശ്നം പരിഹരിക്കാനാകും. ഇതു സംബന്ധിച്ചു കുറുക്കോളി മൊയ്തീൻ എംഎൽഎ ദേശീയപാതാ അധികൃതരുമായി സംസാരിച്ചു.