മരക്കൊമ്പ് ഒടിഞ്ഞുവീണ് വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു

Mail This Article
×
മലപ്പുറം∙ പൊന്നാനി - ഗുരുവായൂർ സംസ്ഥാന പാതയിലെ പെരുമ്പടപ്പ് പാറയിൽ മരക്കൊമ്പ് റോഡിലേക്ക് ഒടിഞ്ഞുവീണ് വൈദ്യുതിയും 3 മണിക്കൂറോളം ഗതാഗതവും തടസ്സപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഹൈടെൻഷൻ വൈദ്യുതി കമ്പിയിലേക്കാണ് കൊമ്പ് വീണത്. തുടർന്ന് സമീപത്തെ വൈദ്യുതി പോസ്റ്റ് മുറിഞ്ഞ് റോഡിലേക്ക് വീണതും ഗതാഗത തടസ്സം സൃഷ്ടിച്ചു. റോഡരികിൽ നിർത്തിയിട്ട കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.കെഎസ്ഇബി ഉദ്യോഗസ്ഥർ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.
English Summary:
Malappuram traffic jam severely disrupted traffic flow on the Ponnani-Guruvayur highway for three hours due to a fallen tree branch. The incident, which occurred Tuesday evening, caused a power outage and damaged a vehicle parked near the scene.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.