വിവാഹവീട്ടിൽ ജിലേബി തയാറാക്കുന്ന പാത്രത്തിൽ വീണു പൊള്ളലേറ്റ യുവതി മരിച്ചു

Mail This Article
×
കോട്ടയ്ക്കൽ ∙ വിവാഹവീട്ടിൽ ജിലേബി തയാറാക്കുന്ന പാത്രത്തിൽ വീണു ഗുരുതരമായി പൊള്ളലേറ്റ് ഒന്നര മാസമായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊളത്തുപ്പറമ്പ് ചെറുപറമ്പിൽ ഹമീദിന്റെയും സൗദയുടെ മകൾ ഷഹാന (24) ആണു മരിച്ചത്. കണ്ണമംഗലത്തെ വിവാഹവീട്ടിലായിരുന്നു അപകടം. വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: തേക്കിൻകാടൻ ഷഫീഖ്, മകൻ: ഷഹ്സാൻ.
English Summary:
Jalebi accident claims the life of a young woman in Kerala. Shahana (24), from Kolathupurambu, succumbed to severe burns suffered after falling into a hot jalebi-making vessel at a wedding reception.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.