ADVERTISEMENT

കരിപ്പൂർ ∙ പാന്റ്സിനുള്ളിൽ സ്വർണമിശ്രിതം ഒളിപ്പിച്ചെത്തിയ യാത്രക്കാരനെ കരിപ്പൂർ പൊലീസ് പിടികൂടി. 340 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തു. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങിയ കോഴിക്കോട് ഉണ്ണികുളം പൂനൂർ സ്വദേശി സഹീഹുൽ മിസ്ഫർ (29) ആണു പിടിയിലായത്. മിശ്രിത രൂപത്തിലാക്കിയ സ്വർണപ്പൊതികൾ പാന്റ്സിന്റെ അടിഭാഗത്ത് ഒളിപ്പിച്ചാണ് എത്തിയത്. ഇന്നലെ രാവിലെ 8.15ന് ദുബായിൽനിന്നു കരിപ്പൂരിലെത്തി, വിമാനത്താവളത്തിനു പുറത്തിറങ്ങിയ മിസ്ഫറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

English Summary:

Gold smuggling arrest at Karipur airport resulted in the seizure of 340 grams of gold paste. A 29-year-old man from Kozhikode was apprehended by Karipur police after customs officials discovered the contraband hidden in his clothing.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com