ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
∙സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന 10, ഹയർ സെക്കൻഡറി തുല്യതാ പരീക്ഷകൾക്ക് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അപേക്ഷ ക്ഷണിച്ചു. ഫോൺ: 8843214140.

അഭിമുഖം മാറ്റി
∙ ദേശീയാരോഗ്യ ദൗത്യം മലപ്പുറം നാളെ ( മാർച്ച് 13ന്) നടത്താനിരുന്ന രാഷ്ട്രീയ ബാൽ സ്വാസ്ത്യ കാര്യക്രം (ആർബിഎസ്കെ) നഴ്സ്, സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റി. പുതിയ തീയതി പിന്നീട്.

ട്രൈബൽ പാരാമെഡിക്‌സ് ട്രെയ്നി നിയമനം
∙പട്ടിക വർഗ വിഭാഗത്തിൽ നിന്ന് നഴ്സിങ് ഉൾപ്പെടെയുള്ള പാരാമെഡിക്കൽ കോഴ്സുകൾ പൂർത്തിയാക്കിയവരിൽ നിന്ന് നൂതന പദ്ധതിയായ ട്രൈബൽ പാരാമെഡിക്സ് ട്രെയ്നി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. 9 ഒഴിവുകളുണ്ട്. പ്രായപരിധി 21-35. ഒരു വർഷമാണ് നിയമന കാലാവധി. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലയിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ്, ഐറ്റിഡി പ്രോജക്ട് ഓഫിസ് എന്നിവിടങ്ങളിൽ എത്തിക്കണം. 04931 220315.

പഞ്ചായത്തിൽ ഓവർസീയർ
∙ എടയൂർ പഞ്ചായത്തിൽ എൽഎസ്ജിഡി അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിൽ ഒഴിവുള്ള ഓവർസീയർ തസ്തികയിലേക്ക് 2025 മാർച്ച് 31വരെ ദിവസവേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 14നു 10.30ന് പഞ്ചായത്ത് ഓഫിസിൽ. 

പട്ടയ അസംബ്ലി 22ന്; രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 
മലപ്പുറം∙ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പട്ടയ അസംബ്ലി മലപ്പുറം നിയോജക മണ്ഡലത്തിൽ 22ന്. രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിപാടിക്കു തുടക്കമാകും. പി.ഉബൈദുല്ല എംഎൽഎ അധ്യക്ഷത വഹിക്കും. പട്ടയപ്രശ്നങ്ങൾ ചർച്ച ചെയ്യും. 

സംസ്ഥാന ടെക്നിക്കൽ ഫെസ്റ്റ് ഇന്ന്
പെരിന്തൽമണ്ണ∙ സംസ്ഥാന ടെക്നിക്കൽ ഫെസ്റ്റ് പെരിന്തൽമണ്ണ ഗവ.പോളിടെക്നിക് കോളജിൽ ഇന്ന് സംഘടിപ്പിക്കും. പ്രോജക്ടുകളുടെ പ്രദർശനം, വിവിധതരം മത്സരങ്ങൾ, വർക്‌ഷോപ്പുകൾ എന്നിവ ഉണ്ടാകും. രാവിലെ ഒൻപതിനു ടെക്നിക്കൽ എജ്യുക്കേഷൻ റീജനൽ ജോയിന്റ്‌ ഡയറക്ടർ ജെ.എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ പി.എസ്.സജീവ് ആധ്യക്ഷ്യം വഹിക്കും. പൊതുജനങ്ങൾക്കു പ്രവേശനം സൗജന്യമാണ്.

ഗതാഗത നിയന്ത്രണം
∙ ചാത്തമുണ്ട മുതൽ മുണ്ടേരി സീഡ് ഫാം വരെയുള്ള റോഡിൽ പ്രവൃത്തിയുടെ ഭാഗമായി കുനിപ്പാല ഭാഗത്ത് കലുങ്ക് നിർമാണം നടക്കുന്നതിനാൽ പാതയിൽ ഗതാഗത നിയന്ത്രണം. ഇവിടെ തന്നെ താൽക്കാലിക ബദൽ റോഡ് സംവിധാനവും ഒരുക്കിയതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com