കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

Mail This Article
×
എടക്കര∙ കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരുക്കേറ്റു. വഴിക്കടവ് പഞ്ചായത്തങ്ങാടിയിലെ ഓട്ടോ ഡ്രൈവർ എളമ്പിലാക്കൽ ആദന് (48) ആണ് പരുക്കേറ്റത്. യാത്രക്കാരെ ഇറക്കി തിരിച്ചുവരുമ്പോൾ മരുത കാഞ്ഞിരത്തിങ്കലിനു സമീപം ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. റോഡ് മറികടന്നെത്തിയ പന്നി ഇടിച്ച ആഘാതത്തിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ റോഡരികിലെ കുഴിയിലാണ് പതിച്ചത്.
ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിയ ആദന്റെ ശരീരത്തിൽ വിവിധയിടങ്ങളിൽ മുറിവേറ്റു. നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ഓട്ടോറിക്ഷയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
English Summary:
Wild boar accident causes auto-rickshaw to overturn injuring driver. The incident highlights the risks of wildlife encounters on roads in rural areas.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.