ADVERTISEMENT

പാരാലീഗൽ വൊളന്റിയർ; ∙ ദുരിതമനുഭവിക്കുന്നതും കാണാതാകുന്നതുമായ കുട്ടികൾക്കു നിയമസഹായം നൽകാൻ ലീഗൽ സർവീസസ് അതോറിറ്റി പാരാ ലീഗൽ വൊളന്റിയർമാരെ നിയമിക്കുന്നു. കൊണ്ടോട്ടി, തിരൂർ, താനൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, മലപ്പുറം പൊലീസ് സബ് ഡിവിഷനുകൾക്കു കീഴിലാണു നിയമനം. യോഗ്യത: ബിരുദം. എംഎസ്ഡബ്ല്യു യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായം നിയമ വിദ്യാർഥികൾക്ക് 18-65, മറ്റുള്ളവർക്ക് 26-65. അഭിമുഖത്തില‍ തിരഞ്ഞെടുക്കപ്പെട്ടവർ ഒരു വർഷത്തേക്കു പാനലിൽ ഉൾപ്പെടും. പാനലിൽനിന്ന് റൊട്ടേഷൻ അടിസ്ഥാനത്തിലാണു നിയമനം. രേഖകളുടെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കണം. വിലാസം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ജില്ലാ കോടതി സമുച്ചയം, കച്ചേരിപ്പടി, മഞ്ചേരി. 676121. ഫോൺ: 9188127501. 

വൈദ്യുതി മുടക്കം
∙ ഇന്ന് 8.30 മുതൽ 4 വരെ ചേകന്നൂർ ഫീഡറിൽപെട്ട ആശാരിപ്പടി, പാലപ്ര യൂണിയൻ ഓഫിസ്, തിരുമാണിയൂർ, കല്ലാനിക്കാവ് ട്രാൻസ്ഫോമറുകൾക്ക് കീഴിൽ വൈദ്യുതി മുടങ്ങും.
 ∙ കരുളായി സെക്‌ഷൻ പരിധിയിൽ പുളളിയിൽ, പള്ളിപ്പടി, മരുതങ്ങാട്, ട്രാൻസ്ഫോമറുകളിൽ ഇന്ന് 8.30 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

അസി. സർജൻ
∙ മാറഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ അസി. സർജന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 18ന് വൈകിട്ട് 5 വരെ ആരോഗ്യ കേന്ദ്രത്തിലെ ഓഫിസിൽ അപേക്ഷ നേരിട്ട് നൽകണം. അഭിമുഖം. 19ന് 10ന് ഓഫിസിൽ നടക്കും. 04942676899.

തുല്യതാ കോഴ്സ്
∙ സാക്ഷരതാ മിഷൻ പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകൾക്ക് റജിസ്ട്രേഷൻ തുടങ്ങി. 8086342017.

തൊഴിൽമേള 15ന്
മലപ്പുറം∙ പുത്തനങ്ങാടി സെന്റ് മേരീസ് കോളജ് പ്ലേസ്മെന്റ് സെൽ സംഘടിപ്പിക്കുന്ന തൊഴിൽമേള 15ന് കോളജിൽ നടക്കും. ഫോൺപേ, റിലയൻസ് ജിയോ, മൈ ജി, കെവിആർ ഗ്രൂപ്പ്, എഎം മോട്ടോഴ്സ്, മുത്തൂറ്റ് മൈക്രോ ഫിൻ, ചിക്കിങ് റസ്റ്ററന്റ് തുടങ്ങി ചെറുതും വലുതുമായി 40 ഓളം സ്ഥാപനങ്ങൾ പങ്കെടുക്കും. ആയിരത്തിലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എസ്എസ്എൽസി മുതൽ ബിരുദാനന്തര ബിരുദം ബിഎസ്‍സി, എംഎസ്‍സി, എംബിഎ, ബിടെക്, ഐടിഐ, ഡിപ്ലോമ. തുടങ്ങിയ ഏതു യോഗ്യത ഉള്ളവർക്കും തൊഴിൽ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും സൗജന്യമായി കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. രാവിലെ 9 മുതൽ വൈകിട്ടു മൂന്നു വരെയാണു മേള. രാവിലെ 9.30ന് കോളജ് പ്രിൻസിപ്പൽ ഫാദർ ഡെന്നി ചോലപ്പള്ളിൽ ഉദ്ഘാടനം ചെയ്യുമെന്നു വൈസ് പ്രിൻസിപ്പൽ ഫാദർ ചാക്കോ കൊച്ചുപറമ്പിൽ, പിഎസി കോഓർഡിനേറ്റർ പി.കെ.അശ്വിൻ, പ്ലേസ്മെന്റ് സെൽ കൺവീനർ സെയ്തലി കക്കാട്ടിൽ, പിആർഒ ടി.സജിത്ത് എന്നിവർ അറിയിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com