ADVERTISEMENT

വളാഞ്ചേരി∙ വട്ടപ്പാറ മേൽഭാഗത്ത് ആറുവരിപ്പാത ബൈപാസ് പാലത്തിനടിയിലൂടെ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസം അനുഭവപ്പെടുന്നതായി പരാതി.  എസ്എൻഡിപി ഓഫിസിനു മുൻവശത്തുനിന്നാണ് അടിപ്പാത പാലത്തിനടിയിലൂടെ വഴിതിരിയുന്നത്. റോഡിന്റെ വീതിക്കുറവാണ് ഇവിടെ വാഹനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾ പാലത്തിനടിയിലെത്തുമ്പോൾ എതിർവശത്തു നിന്നുള്ളവ നേർക്കുനേർ എത്തുന്ന സ്ഥിതിയാണ് ഇവിടെ. വാഹനങ്ങൾ വഴിതിരിച്ചുവിടാൻ പലയിടങ്ങളിലുമായി കോൺക്രീറ്റ് ഡിവൈഡറുകൾ നിരത്തിയതാണു പ്രശ്നമെന്നു ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. 

കഞ്ഞിപ്പുര മുതൽ വട്ടപ്പാറ നമസ്കാരപ്പള്ളിയുടെ പിറകുവശം വരെ റോഡ് നിർമാണപ്രവർത്തനം സജീവമാണ്. മൂച്ചിക്കൽ ഓണിയിൽ പാലത്തിലേക്കു ബൈപാസ് ആരംഭിക്കുന്നതും ഇവിടെനിന്നാണ്. റോഡ് നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി മിക്കയിടങ്ങളിലും ആഴമേറിയ കുഴികളുണ്ട്. വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിനു പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്താത്തതും പ്രശ്നമുണ്ടാക്കുന്നുണ്ട്. 
 പലഭാഗത്തും വേണ്ടത്ര സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. നിലവിലുള്ള റോഡിലൂടെ തടസ്സം അറിയാതെയെത്തിയ സ്കൂട്ടർ യാത്രക്കാരൻ താഴ്ചയിലേക്കു മറിഞ്ഞു മരിച്ച ദാരുണ സംഭവവും കഴിഞ്ഞ ദിവസമുണ്ടായി.

English Summary:

Vattappara bypass bridge height restrictions are causing significant issues. Drivers of various vehicles are reporting difficulties passing under the low bridge clearance of the newly constructed six-lane bypass.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com