ADVERTISEMENT

കോട്ടയ്ക്കൽ ∙ കടുത്ത വേനലിൽ വിവിധയിടങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും അധികൃതർ അവഗണിക്കുന്നതായി പരാതി. പറപ്പൂർ റോഡ്, ആട്ടീരി റോഡ്, കുർബാനി തുടങ്ങിയ ഭാഗങ്ങളിലാണ് ജല അതോറിറ്റിയുടെ പൈപ്പ് മാസങ്ങളായി പൊട്ടിക്കിടക്കുന്നത്. പറപ്പൂർ റോഡിൽ നിന്നുള്ള വെള്ളം താഴെ അങ്ങാടി വരെ പരന്നൊഴുകുന്നുണ്ട്. വെള്ളം കെട്ടിനിന്ന് ആട്ടീരി റോഡ് തകർന്നു  കുർബാനിയിൽ ദേശീയപാതയിലും വെള്ളം ഉപയോഗമില്ലാതെ പരന്നൊഴുകുന്നുണ്ട്.പലപ്പോഴായി അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.

English Summary:

Kottakkal Water Wastage: Burst pipes in Kottakkal are causing significant water wastage due to the negligence of the authorities, leading to waterlogging and damage to roads. Residents are urging immediate action to address this critical issue affecting Parappur Road, Attiri Road, and Kurbani.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com