മലപ്പുറം ജില്ലയിൽ ഇന്ന് (09-05-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത. പകൽ താപനില ഉയരും.
∙ തീരപ്രദേശത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
അധ്യാപക ഒഴിവ്
വെളിയങ്കോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി ഇംഗ്ലിഷ്, അറബിക്, കെമിസ്ട്രി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, കൊമേഴ്സ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 16ന് 9.30ന് ഓഫിസിൽ.
വൈദ്യുതിമുടക്കം
∙ പൂക്കോട്ടുംപാടം സെക്‌ഷൻ പരിധിയിൽ ഇന്നു രാവിലെ 8 മുതൽ 10 വരെ പരുത്തിപ്പറ്റ, വാളക്കുളംപൊട്ടി, 9 മുതൽ 3 വരെ മാടമ്പം, താനീരി ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. കരുളായി ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ നല്ലാംതണ്ണി വളവ് ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്നു രാവിലെ 7.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.