ADVERTISEMENT

കോഴ്സ്
∙ യുവാക്കളിൽ തൊഴിൽ വൈദഗ്ധ്യം വളർത്തിയെടുക്കുന്നതിന് ചെ‌ട്ടിയാ‍ൻകിണർ ജിവിഎച്ച്എസ്എസിൽ നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ചു. ഗ്രാഫിക് ഡിസൈനർ, ക്ലൗഡ് കംപ്യൂട്ടിങ്, ജൂനിയർ അനലിസ്റ്റ് കോഴ്സുകളിലാണു പ്രവേശനം. 15 വരെ അപേക്ഷിക്കാം. 7559975622.

അധ്യാപക ഒഴിവ്
∙ മാറഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ്, മലയാളം, അറബിക്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, കൊമേഴ്സ്, ബോട്ടണി (സീനിയർ) കെമിസ്ട്രി, ഫിസിക്സ്, കണക്ക്, സോഷ്യോളജി (ജൂനിയർ) ഒഴിവിലേക്കുള്ള അഭിമുഖം 15നു രാവിലെ 10ന്.
∙ മരുത ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ‍ വിഭാഗം ഇംഗ്ലിഷ്, ഫിസിക്കൽ സയൻസ് (2) മലയാളം, ഹിന്ദി, അറബിക് അധ്യാപകരുടെയും ജൂനിയർ ഹിന്ദി (യുപി) അധ്യാപകരുടെയും ഒഴിവിലേക്ക് അഭിമുഖം 12ന് 10ന്. 9895694123.
∙ മുണ്ടേരി ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലിഷ്, മലയാളം, ഉറുദു, സോഷ്യൽ സയൻസ്, അറബിക് എന്നീ വിഷയങ്ങളിലും യുപി വിഭാഗത്തി‍ൽ‌ ജെഎൽടി ഹിന്ദി, യുപിഎസ്ടി, എൽപി വിഭാഗത്തിൽ ജെഎൽടി അറബി, എൽപിഎസ്ടി എന്നിവയിലും അധ്യാപക ഒഴിവുണ്ട്. അഭിമുഖം 12ന് 10ന്. 9746142524.
∙ ചുങ്കത്തറ മാർത്തോമ്മാ കോളജിൽ എയ്ഡഡ് വിഭാഗത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം 12ന് തുടങ്ങും. 12ന് 0.30ന് ബോട്ടണി, 11ന് സുവോളജി, 13ന് 1.30ന് കൊമേഴ്സ്, 14ന് 9.30ന് ഗണിത ശാസ്ത്രം, 11ന് സ്റ്റാറ്റിസ്റ്റിക്സ്, 1.30ന് കംപ്യൂട്ടർ സയൻസ്, 15ന് 10ന് ഇംഗ്ലിഷ്, 1.30ന് ഫിസിക്സ്, 16ന് 9.30ന് ഇക്കണോമിക്സ്, 11.30ന് സൈക്കോളജി, 1.30ന് കെമിസ്ട്രി, 2ന് ഹിസ്റ്ററി. വിവരങ്ങൾക്ക് കോളജ് വെബ്‌സൈറ്റ് www.mtcc.ac.in സന്ദർശിക്കുക. 04931 230510.

ഡയാലിസിസ് യൂണിറ്റ്
∙ വണ്ടൂർ താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിലേക്ക് സ്റ്റാഫ് നഴ്സ്, ‍ഡയാലിസിസ് ടെക്നിഷ്യൻ, കോഓർഡിനേറ്റർ, ഹോസ്പിറ്റൽ അസിസ്റ്റന്റ് നിയമനങ്ങൾക്ക് 15ന് 10 മണിക്ക് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അഭിമുഖം നടക്കും.

ഓഫിസ് അസിസ്റ്റന്റ്
∙ മിൽമ വയനാട് ഡെയറിയുടെ നിലമ്പൂർ മാർക്കറ്റിങ് ഡിപ്പോയിൽ ഓഫിസ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് നേരിട്ടോ wyd.per@malabarmilma.coop എന്ന email-ലോ 15ന് മുൻപ് ബയോഡേറ്റ സമർപ്പിക്കണം.

നിയമനം
∙ വണ്ടൂർ താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിലേക്ക് സ്റ്റാഫ് നഴ്സ്, ‍ഡയാലിസിസ് ടെക്നിഷ്യൻ, കോഓർഡിനേറ്റർ, ഹോസ്പിറ്റൽ അസിസ്റ്റന്റ് നിയമനങ്ങൾക്ക് 15ന് 10 മണിക്ക് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അഭിമുഖം നടക്കും.

ജലവിതരണം തടസ്സപ്പെടും 
ജല അതോറിറ്റി ചെറുകര വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലെ എച്ച്‌ടി ട്രാൻസ്‌ഫോമർ നന്നാക്കുന്നതിനായി പമ്പിങ് താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. അതിനാൽ പെരിന്തൽമണ്ണ നഗരസഭ, അങ്ങാടിപ്പുറം, പുലാമന്തോൾ, ഏലംകുളം പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ 10, 11 തീയതികളിൽ ജലവിതരണം തടസ്സപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com